റായ്പൂർ: ഛത്തീസ്ഗഡില്‍ ട്രെയിനുകള്‍ കുട്ടിയിടിച്ച് വന്‍ അപകടം. ബിലാസ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്താണ് അപകടം ഉണ്ടായത്. ഇതുവരെ 11 പേരുടെ മരണം സ്ഥിരീകരിച്ചു. നിരവധിപേര്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്. ഇതില്‍ 14 പേരുടെ അവസ്ഥ അതീവ ഗുരുതരമാണെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.
മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് വിവരം. ബിലാസ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം വൈകിട്ട് നാലുമണിയോടെ ചരക്കുതീവണ്ടിയും മെമു ട്രെയിനും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. കോര്‍ബയിലേക്ക് പോകുകയായിരുന്ന മെമു ട്രെയിനും അതേദിശയില്‍ വന്ന ഗുഡ്സ് ട്രെയിനും തമ്മില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ മെമു ട്രെയിനിന്റെ ലോക്കോ പൈലറ്റും മരിച്ചു. ഇടിയുടെ ആഘാതത്തില്‍ പാസഞ്ചര്‍ ട്രെയിന്‍ ചരക്ക് ട്രെയിനിന് മുകളിലേക്ക് കയറുകയും നിരവധി കോച്ചുകള്‍ പാളം തെറ്റുകയും ചെയ്തു.
ബിലാസ്പൂര്‍-കാട്‌നി സെക്ഷനിലാണ് അപകടം. അപായ സിഗ്‌നല്‍ കണ്ടിട്ടും മെമു ട്രെയിന്‍ മുന്നോട്ടു വരികയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപയുടെ അടിയന്തര ധനസഹായം റെയില്‍വേ പ്രഖ്യാപിച്ചു. ഗുരുതരമായി പരുക്കേറ്റവര്‍ക്ക് അഞ്ച് ലക്ഷം രൂപയും നിസാര പരുക്കേറ്റവര്‍ക്ക് ഒരുലക്ഷം രൂപയുടെയും ധനസഹായം റെയില്‍വേ പ്രഖ്യാപിച്ചു.
SUMMARY: Train accident in Chhattisgarh; Death toll rises to 11
തൃശൂർ: ദേശീയപാത മുരിങ്ങൂരില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കൊരട്ടി സ്വദേശി ഗോഡ്സണ്‍ (19) ,അന്നനാട് സ്വദേശി ഇമ്മനുവേല്‍ (18)…
തൃശൂർ: കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകന്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതില്‍ തമിഴ്‌നാട് പോലീസിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. തമിഴ്‌നാട് വിരുതനഗര്‍ ജില്ലയിലെ…
കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ ആറ് മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മൂമ്മയെ അറസ്റ്റ്…
ബെംഗളൂരു: മലയാളത്തിന്റെ വളർച്ചയ്ക്കും സംരക്ഷണത്തിനുമായി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ഏർപ്പെടുത്തിയ ഡോ. പ്രദീപൻ പാമ്പിരിക്കുന്ന് സ്മാരക മാതൃഭാഷാ പുരസ്കാരം ഷിജു…
ബെംഗളൂരു: കർണാടകയിലെ ബിദറിൽ കൊറിയർ വാഹനത്തിൽ കാറിടിച്ച് മൂന്നു പേർ മരിച്ചു. കാർ യാത്രക്കാരായ തെലങ്കാന സംഗറെഡ്ഡി ജില്ലയിലെ നാരായൺഖേഡ്…
ബെംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷന്റെ (കെ.എം.എഫ്) നെയ്യായ നന്ദിനിയുടെ വിലയിൽ കുത്തനെ കൂട്ടി. വില കിലോഗ്രാമിന് 610 രൂപയിൽ നിന്ന്…