കൊളംബോ: ശ്രീലങ്കയില്‍ ട്രെയിനിടിച്ച് ആറ് കാട്ടാനകള്‍ ചത്തു. ഇന്നലെ രാത്രി കൊളംബോയ്ക്കു തെക്ക് ഹബറാനയില്‍ ആയിരുന്നു അപകടം. യാത്രാ ട്രെയിൻ ആനക്കൂട്ടത്തിലിടിക്കുകയായിരുന്നു. ട്രെയിൻ പാളം തെറ്റിയെങ്കിലും യാത്രക്കാർക്ക് പരുക്കില്ല.
പരുക്കേറ്റ രണ്ട് ആനകള്‍ക്കു ചികിത്സ ആരംഭിച്ചു. മനുഷ്യനും കാട്ടാനകളും തമ്മിലുള്ള സംഘർഷം വ്യാപകമായ സ്ഥലമാണ് ശ്രീലങ്ക. കഴിഞ്ഞ വർഷം ആനകളുടെ ആക്രമണത്തില്‍ 170 ആളുകള്‍ മരിച്ചിരുന്നു. 500 ആനകളെ മനുഷ്യരും വകവരുത്തി. ഓരോ വർഷവും ശരാശരി 20 ആനകള്‍ ട്രെയിനിടിച്ചു ചാകുന്നുണ്ട്.
TAGS : TRAIN | ELEPHANT
SUMMARY : Train crashes into elephant herd; six wild elephants die
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 11,720 രൂപയായി. ഇന്നലെ 11,790 രൂപയായിരുന്നു വില. ഇന്ന്…
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ എക്സിറ്റ് പോളുകള്‍ പ്രവചിച്ചപ്പോലെ എന്‍ഡിഎയ്ക്ക് വൻകുതിപ്പ്. ലീഡ് നിലയിൽ…
ഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയില്‍ സ്ഫോടനം നടത്തിയതിലെ മുഖ്യ സൂത്രധാരൻ ഡോ. ഉമർ നബിയുടെ വീട് തകർത്തു. പുല്‍വാമയിലെ വീടാണ് സുരക്ഷാസേന…
പറ്റ്ന: രാജ്യം ഉറ്റുനോക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടങ്ങി ഇരുപത് മിനിറ്റ് പിന്നിടുമ്പോൾ, പോസ്റ്റൽ വോട്ടുകളിൽ വ്യക്തമായ ആധിപത്യവുമായി എൻഡിഎ.…
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പ് നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് മുതൽ. രാവിലെ 11 മുതൽ പത്രിക നൽകാം. തെരഞ്ഞെടുപ്പ് വിജ്ഞാപനം…
ബെംഗളൂരു: ബെംഗളൂരുവിലെ എഴുത്തുകാരുടെയും സാഹിത്യ പ്രവർത്തകരുടെയും ഒത്തുചേരല്‍ 'സർഗ്ഗസംഗമം ' നവംബർ 16-ന് ഇസിഎ ഹാളിൽ നടക്കും. രാവിലെ ഒൻപതിന്…