തൃശൂരില്‍ റെയില്‍ പാളത്തില്‍ ഇരുമ്പ് തൂണ്‍ കയറ്റിവച്ച പ്രതി പിടിയില്‍. തമിഴ്‌നാട് സ്വദേശി ഹരിയെ (38) ആണ് പോലീസ് പിടികൂടിയത്. റെയില്‍ റാഡ് മോഷ്ടിക്കാന്‍ നടത്തിയ ശ്രമത്തിനിടെയാണ് സംഭവമെന്ന് റെയില്‍വേ പോലീസ് പറഞ്ഞു. പ്രതി ലഹരിക്ക് അടിമയാണെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു.
തൃശൂര്‍ റയില്‍വെ സ്റ്റേഷന് സമീപത്ത് ഇന്ന് പുലര്‍ച്ചെ 4.55 നാണ് സംഭവം. ഇതുവഴി കടന്നുപോയ ചരക്ക് ട്രെയിന്‍ ഈ ഇരുമ്പ് തൂണ്‍ തട്ടിത്തെറിപ്പിച്ചു. ഒഴിവായത് വന്‍ ദുരന്തം. തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 100 മീറ്റര്‍ മാത്രം അകലെയാണ് സംഭവം. ഗുഡ്‌സ് ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് സംഭവം റെയില്‍വേ സ്റ്റേഷനില്‍ വിളിച്ചു പറഞ്ഞത്.
തൃശൂര്‍ എറണാകുളം ഡൗണ്‍ലൈന്‍ പാതയിലാണ് ഇരുമ്പ് തൂണ്‍ കയറ്റി വെച്ചത്. ആര്‍പിഎഫ് ഇന്റലിജന്‍സ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
TAGS : LATEST NEWS
SUMMARY : Train sabotage attempt in Thrissur; Suspect arrested
കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടൻ സൗബിൻ ഷാഹിർ അറസ്റ്റില്‍. കോടതി വ്യവസ്ഥ ഉള്ളതിനാല്‍ സ്റ്റേഷൻ ജാമ്യത്തില്‍…
കൊച്ചി: പി.സി.ജോർജിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. 2022ല്‍ പാലാരിവട്ടം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ജാമ്യം റദ്ദാക്കണമെന്ന്…
കോഴിക്കോട്: നടൻ കൂട്ടിക്കല്‍ ജയചന്ദ്രൻ പ്രതിയായ പോക്സോ കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. കോഴിക്കോട് അതിവേഗ പോക്സോ കോടതിയിലാണ് കുറ്റപത്രം…
പാലക്കാട്: നിപ സംശയത്തെ തുടർന്ന് ചികിത്സയിലുള്ള മൂന്നുപേരുടെ സാമ്പിള്‍ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ഇതോടെ നിപ ബാധിച്ച് ഗുരുതരാവസ്ഥയിലായ…
തൃശൂർ: നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. പ്രശ്നങ്ങള്‍ പരസ്പരം പറഞ്ഞു തീർത്തെന്ന് ഇരുവരും…
ബെംഗളൂരു : കല വെല്‍ഫെയര്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന 'ആദരം 2025' ജൂലൈ 13 ന് രാവിലെ 9മണി മുതല്‍ ഹോട്ടല്‍…