ബെംഗളൂരു: പശ്ചിമഘട്ട മേഖലയിലെ സക്ലേഷ്പുർ – സുബ്രഹ്മണ്യ റോഡ് ഘാട്ട് സെക്ഷനിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് റദ്ദാക്കിയ ബെംഗളൂരു-മംഗളൂരു റൂട്ടിലെ ട്രെയിൻ സർവീസുകൾ പുനസ്ഥാപിക്കാൻ വൈകും. സക്ലേഷ്പുർ – സുബ്രഹ്മണ്യ റോഡിലെ യാദകുമാരിക്കും കഡഗരവല്ലിക്കും ഇടയിൽ വെള്ളിയാഴ്ച വൈകിട്ട് 6.56നാണ് മണ്ണിടിച്ചിലുണ്ടായത്.
തുടർന്ന് മൂന്ന് ദിവസത്തേക്കായിരുന്നു റൂട്ടിലെ ട്രെയിൻ സർവീസുകൾ റദ്ദാക്കിയത്. എന്നാൽ ട്രാക്കിലെ അറ്റകുറ്റപ്പണി ഇനിയും പൂർത്തിയായിട്ടില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. അടുത്ത 15 ദിവസത്തിന് ശേഷമേ അറ്റകുറ്റപ്പണി പൂർത്തിയാക്കുള്ളു. ഇതിന് ശേഷമേ ട്രെയിൻ സർവീസ് പുനരാരംഭിക്കുള്ളുവെന്ന് റെയിൽവേ അറിയിച്ചു.
ട്രെയിൻ നമ്പർ 06568 കാർവാർ-എസ്എംവിടി ബെംഗളൂരു സ്പെഷ്യൽ എക്സ്പ്രസ്, ട്രെയിൻ നമ്പർ 16595 കെഎസ്ആർ ബെംഗളൂരു – കാർവാർ പഞ്ചഗംഗ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, ട്രെയിൻ നമ്പർ 07378 മംഗളൂരു സെൻട്രൽ – വിജയപുര സ്‌പെഷ്യൽ എക്സ്പ്രസ്, ട്രെയിൻ നമ്പർ 16586 മുരുദേശ്വര് – എസ്എംവിടി ബെംഗളൂരു എക്സ്പ്രസ്, ട്രെയിൻ നമ്പർ 16512 കണ്ണൂർ-കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ്, ട്രെയിൻ നമ്പർ 16596 കാർവാർ-കെഎസ്ആർ ബെംഗളൂരു പഞ്ചഗംഗ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, ട്രെയിൻ നമ്പർ 16511 കെഎസ്ആർ ബെംഗളൂരു-കണ്ണൂർ എക്സ്പ്രസ്, ട്രെയിൻ നമ്പർ 16585 എസ്എംവിടി ബെംഗളൂരു-മുരുദേശ്വര് എക്‌സ്പ്രസ്, ട്രെയിൻ നമ്പർ 07377 വിജയപുര-മംഗളൂരു സെൻട്രൽ സ്പെഷ്യൽ എക്സ്പ്രസ്, ട്രെയിൻ നമ്പർ 07377 മംഗളൂരു സെൻട്രൽ-വിജയപുര സ്‌പെഷ്യൽ എക്സ്പ്രസ്, ട്രെയിൻ നമ്പർ 16540 മംഗളൂരു ജെഎൻ – യശ്വന്ത്പുർ പ്രതിവാര എക്സ്പ്രസ്, ട്രെയിൻ നമ്പർ 16575 യശ്വന്ത്പുർ-മംഗളൂരു ജംഗ്ഷൻ പ്രതിവാര എക്‌സ്‌പ്രസ്, അതുപോലെ ട്രെയിൻ നമ്പർ 16576 മംഗളൂരു ജംഗ്ഷൻ – യശ്വന്ത്പുർ പ്രതിവാര എക്സ്പ്രസ്, ട്രെയിൻ നമ്പർ 07378/07377 മംഗളൂരു സെൻട്രൽ – വിജയപുര – മംഗളൂരു സെൻട്രൽ സ്പെഷ്യൽ എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയ ട്രെയിനുകൾ.
TAGS: BENGALURU | TRAINS CANCELLED
SUMMARY: SWR cancels train services on Bengaluru-Mangaluru sector until further notice
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ വീണ്ടും അറസ്റ്റ്. മുൻ എഒ ശ്രീകുമാറിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ശ്രീകുമാറിന്റെ…
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതിയിലെ രണ്ടാം പ്രതിയും സുഹൃത്തുമായ ജോബി ജോസഫിന്‍റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റിവെച്ചു. ഡിസംബർ 20ന്…
തിരുവനന്തപുരം: സർക്കാർ-ഗവർണർ സമവായത്തിന് പിന്നാലെ സാങ്കേതിക സർവകലാശാല വിസിയായി സിസാ തോമസ് ചുമതലയേറ്റു. സർക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും പഴയതൊന്നും…
കാസറഗോഡ്: കാസറഗോഡ് ഗ്യാസ് അടുപ്പില്‍ നിന്ന് തീ പടർന്ന് വീട് കത്തി നശിച്ചു. തീ ആളിയതോടെ വീട്ടുകാർ പുറത്തേക്ക് ഓടിയതിനാല്‍…
കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷനില്‍ ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്. പ്ലാറ്റ്ഫോമിന്‍റെ മേല്‍ക്കൂരയില്‍ കയറിയാണ് ഇതര സംസ്ഥാനക്കാരനായ യുവാവ് ആത്മഹത്യാ…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് പവന് 480 രൂപയാണ് വര്‍ധിച്ചത്. 98,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില.…