ബെംഗളൂരു: വൈറ്റ്ഫീൽഡിനും കെആർ പുരം സ്റ്റേഷനുകൾക്കും ഇടയിലുള്ള പാലം നമ്പർ 834-ൽ അറ്റകുറ്റപണി നടക്കുന്നതിനാൽ ട്രെയിൻ സർവീസുകൾ തടസപ്പെടുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ (എസ്ഡബ്ല്യൂആർ). ട്രെയിൻ നമ്പർ 06527 ബംഗാർപേട്ട്-എസ്എംവിടി ബെംഗളൂരു മെമു സ്പെഷ്യൽ ഏപ്രിൽ 12, 15, 19, 22 തീയതികളിൽ റദ്ദാക്കും. ട്രെയിൻ നമ്പർ 06528 എസ്എംവിടി ബെംഗളൂരു-ബംഗാർപേട്ട് മെമു സ്പെഷ്യൽ ഏപ്രിൽ 13, 16, 20, 23 തീയതികളിൽ റദ്ദാക്കും.
ട്രെയിൻ നമ്പർ 16521 ബംഗാർപേട്ട്-കെഎസ്ആർ ബെംഗളൂരു മെമു എക്സ്പ്രസ് ഏപ്രിൽ 15, 22 തീയതികളിൽ വൈറ്റ്ഫീൽഡ്-കെഎസ്ആർ ബെംഗളൂരു മെമു എക്സ്പ്രസ് റദ്ദാക്കുകയും വൈറ്റ്ഫീൽഡിൽ താൽക്കാലികമായി നിർത്തുകയും ചെയ്യും. ട്രെയിൻ നമ്പർ 06269 മൈസൂരു-എസ്എംവിടി ബെംഗളൂരു ഡെയ്ലി പാസഞ്ചർ സ്പെഷ്യൽ ഏപ്രിൽ 12, 15, 19, 22 തീയതികളിൽ ബെംഗളൂരു കന്റോൺമെന്റിലെ ഷെഡ്യൂൾ ചെയ്ത സ്റ്റോപ്പ് ഒഴിവാക്കി കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പുർ, ഹെബ്ബാൾ, ബനസ്വാഡി, എസ്എംവിടി ബെംഗളൂരു വഴി സർവീസ് നടത്തും. ട്രെയിൻ നമ്പർ 06270 എസ്എംവിടി ബെംഗളൂരു-മൈസൂരു ഡെയ്ലി പാസഞ്ചർ സ്പെഷ്യൽ ഏപ്രിൽ 15, 22 തീയതികളിൽ കന്റോൺമെന്റിലെ ഷെഡ്യൂൾ ചെയ്ത സ്റ്റോപ്പ് ഒഴിവാക്കി എസ്എംവിടി ബെംഗളൂരു, ബനസ്വാഡി, ഹെബ്ബാൾ, യശ്വന്ത്പുര, കെഎസ്ആർ ബെംഗളൂരു വഴി സർവീസ് നടത്തും,
ഏപ്രിൽ 14, 21 തീയതികളിൽ ട്രെയിൻ നമ്പർ 11013 ലോകമാന്യതിലക് ടെർമിനസ്-കോയമ്പത്തൂർ ഡെയ്ലി എക്സ്പ്രസ്, ബെംഗളൂരു ഈസ്റ്റ്, കന്റോൺമെന്റ്, കെഎസ്ആർ ബെംഗളൂരു എന്നിവിടങ്ങളിലെ ഷെഡ്യൂൾ ചെയ്ത സ്റ്റോപ്പുകൾ ഒഴിവാക്കി ഗൗരിബിദനൂർ, യെലഹങ്ക, ലോട്ടെഗൊല്ലഹള്ളി, യശ്വന്ത്പുര, ഹെബ്ബാൾ, ബാനസ്വാഡി, കർമ്മേലാരം, ഹൊസൂർ വഴി സർവീസ് നടത്തും. യശ്വന്ത്പുരിൽ താൽക്കാലിക സ്റ്റോപ്പ് കൂടി ഉണ്ടായിരിക്കും.
TAGS: BENGALURU | TRAIN
SUMMARY: Changes in train schedules due to bridge work in Bengaluru
ന്യൂഡൽഹി: കേരളത്തിനും വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ അനുവദിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ സർവീസ്…
വയനാട്: മുട്ടിൽ മാണ്ടാട് ജനവാസ മേഖലയിൽ പുള്ളിപുലിയെ കണ്ടതായി പ്രദേശവാസി . മുട്ടിൽ മാണ്ടാട് മലയിലെ പ്ലാക്കൽ സുരാജിന്റെ വീടിനോട്…
ബെംഗളൂരു: സ്വകാര്യ സ്ലീപ്പർ ബസ് ടോൾ ബൂത്തിലേക്ക് ഇടിച്ചുകയറി ബസ് ഡ്രൈവർ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. മൈസൂരു സ്വദേശി…
ബെംഗളൂരു: ഭൂഗർഭ മെട്രോ സ്റ്റേഷൻ നിർമാണത്തിനായി ഏഴു വര്‍ഷത്തോളം അടച്ചിട്ട കാമരാജ് റോഡ് ഗതാഗതത്തിനായി പൂർണമായും തുറന്ന് കൊടുത്തു. സെൻട്രൽ…
തിരുവനന്തപുരം: തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ തടവ് ശിക്ഷ ലഭിച്ചതോടെ ആൻ്റണി രാജു അയോഗ്യനുമായി. 3 വർഷത്തേക്ക് നെടുമങ്ങാട് കോടതി ശിക്ഷിച്ചതാണ്…
വാഷിങ്ടണ്‍: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്ക്കെതിരെ ഗുരുതര കുറ്റകൃത്യങ്ങൾ ചുമത്തി അമേരിക്ക. മഡൂറോയും ഭാര്യയും ന്യൂയോർക്കിലെ സൗത്ത്ൺ ഡിസ്ട്രിക്റ്റിൽ വിചാരണ…