ബെംഗളൂരു: സുരക്ഷാ ജോലികളുടെ ഭാഗമായുള്ള അറ്റകുറ്റപ്പണി നടക്കുന്നതിൽ ബെംഗളൂരു റൂട്ടിലോടുന്ന ചില ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കും. ട്രെയിൻ നമ്പർ 12657 ചെന്നൈ സെൻട്രൽ-കെഎസ്ആർ ബെംഗളൂരു ഡെയ്ലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ജൂലൈ 30, ഓഗസ്റ്റ് 6, 13 തീയതികളിൽ വൈറ്റ്ഫീൽഡിൽ സർവീസ് അവസാനിപ്പിക്കും.
ട്രെയിൻ നമ്പർ 16594 നന്ദേഡ്-കെഎസ്ആർ ബെംഗളൂരു ഡെയ്ലി എക്സ്പ്രസ്, ജൂലൈ 30, ഓഗസ്റ്റ് 6, 13 തീയതികളിൽ സർവീസ് യെലഹങ്കയിൽ അവസാനിപ്പിക്കും. ട്രെയിൻ നമ്പർ 17392 ഹുബ്ബള്ളി-കെഎസ്ആർ ബെംഗളൂരു ഡെയ്ലി എക്സ്പ്രസ്, ജൂലൈ 30, ഓഗസ്റ്റ് 6, 13 തീയതികളിൽ സർവീസ് യശ്വന്ത്പൂരിൽ അവസാനിപ്പിക്കും. ട്രെയിൻ നമ്പർ 17391 കെഎസ്ആർ ബെംഗളൂരു-ഹുബ്ബള്ളി ഡെയ്ലി എക്സ്പ്രസ്, ജൂലൈ 31, ഓഗസ്റ്റ് 7, 14 തീയതികളിൽ യശ്വന്ത്പുരിൽ നിന്നാണ് സർവീസ് ആരംഭിക്കുക.
ട്രെയിൻ നമ്പർ 06244 ഹൊസ്പേട്ട-കെഎസ്ആർ ബെംഗളൂരു ഡെയ്ലി പാസഞ്ചർ, ജൂലൈ 30, ഓഗസ്റ്റ് 6, 13 തീയതികളിൽ സർവീസ് യശ്വന്ത്പുരം വരെയായിരിക്കും. ട്രെയിൻ നമ്പർ 06243 കെഎസ്ആർ ബെംഗളൂരു-ഹോസ്പേട്ട ഡെയ്ലി പാസഞ്ചർ സ്പെഷൽ, ജൂലൈ 31, ഓഗസ്റ്റ് 7, 14 തീയതികളിൽ സർവീസ് യശ്വന്ത്പുരിൽ നിന്നാണ് സർവീസ് ആരംഭിക്കുക.
TAGS: BENGALURU | TRAIN | CANCELLATION
SUMMARY: Partial cancellation of trains in Bengaluru
തിരുവനന്തപുരം: വീട്ടില്‍ ബന്ധുക്കളില്‍ നിന്ന് ദുരനുഭവങ്ങള്‍ നേരിടുന്ന സ്കൂള്‍ വിദ്യാർഥികളെ കണ്ടെത്താനും അവർക്ക് സംരക്ഷണം നല്‍കാനും പ്രത്യേക കർമ്മപദ്ധതിക്ക് രൂപം…
കൊച്ചി: ബലാത്സം?ഗ കേസില്‍ ഒളിവില്‍ കഴിയുന്ന റാപ്പര്‍ വേടന് വേണ്ടി പരിശോധന ശക്തമാക്കി പോലീസ്. അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുകയാണ്…
ആലപ്പുഴ: ആലപ്പുഴയില്‍ ദുരനുഭവങ്ങള്‍ കുറിച്ച നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും ആക്രമണം. കുട്ടിയുടെ പിതാവ് ഇന്നലെ വീട്ടില്‍ എത്തിയിരുന്നു. തൊട്ടടുത്ത…
തിരുവനന്തപുരം: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലുടമയ്ക്ക് ദാരുണാന്ത്യം. നെടുമങ്ങാട് മാണിക്യപുരത്താണ് സംഭവം. ഹോട്ടലുടമയായ വിജയനാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നുമണിയോടെയാണ്…
ബെംഗളൂരു: എം,ഡി.എം.എ വിതരണ ശൃംഖല തലവനടക്കം നാല് പേര് മംഗളൂരുവില്‍ അറസ്റ്റിലായി. ഉഡുപ്പി ഉദ്യാവര സാമ്പിഗെ നഗർ സ്വദേശി ദേവരാജ്…
തൃശൂർ: തൃശ്ശൂരില്‍ കൃഷിയിടത്തില്‍ പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഒപ്പം ഉണ്ടായിരുന്ന ഭര്‍ത്താവിനും ഷോക്കേറ്റു.…