ബെംഗളൂരു: ബെംഗളൂരു ഈസ്റ്റ് റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോം നവീകരണപ്രവൃത്തി നടക്കുന്നതിനാൽ ബെംഗളൂരു വഴിയുള്ള ട്രെയിൻ സർവീസ് സ്റ്റോപ്പുകളിൽ മാറ്റം വരുത്തിയതായി ദക്ഷിണ പശ്ചിമ റെയിൽവേ (എസ്ഡബ്ല്യൂആർ) അറിയിച്ചു. സ്റ്റേഷൻ താൽക്കാലികമായി അടച്ചിടുന്നതിനാൽ മാർച്ച് 13 മുതൽ ചില ട്രെയിനുകൾക്ക് ബെംഗളൂരു ഈസ്റ്റിൽ സ്റ്റോപ്പ് അനുവദിക്കില്ല.
തൂത്തുക്കുടി – മൈസൂരു എക്സ്പ്രസ് (നമ്പർ 16235), ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ – മൈസൂരു കാവേരി എക്സ്പ്രസ് (നമ്പർ 16021), തിരുപ്പതി – ചാമരാജനഗർ എക്സ്പ്രസ് (നമ്പർ 16220), ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ – കെ.എസ്.ആർ. ബെംഗളൂരു സൂപ്പർഫാസ്റ്റ് മെയിൽ (നമ്പർ 12657), കടലൂർ പോർട്ട് – മൈസൂരു എക്സ്പ്രസ് (നമ്പർ 16231), കന്യാകുമാരി – കെ.എസ്.ആർ. ബെംഗളൂരു എക്സ്പ്രസ് (നമ്പർ 16525), ജോലാർപേട്ട് – കെ.എസ്.ആർ. ബെംഗളൂരു മെമു (നമ്പർ 16519), ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ – മൈസൂരു എക്സ്പ്രസ് (നമ്പർ 12609), ലോകമാന്യ തിലക് ടെർമിനസ് – കോയമ്പത്തൂർ എക്സ്പ്രസ് (നമ്പർ 11013), ദർഭംഗ – മൈസൂരു ബാഗ്മതി എക്സ്പ്രസ് (നമ്പർ 12577) കെഎസ്ആർ ബെംഗളൂരു – ജോലാർപേട്ട് മെമു (നമ്പർ 66550), ജോലാർപേട്ട്- കെഎസ്ആർ ബെംഗളൂരു മെമു (നമ്പർ 66549) എന്നീ ട്രെയിൻ സർവീസ് സ്റ്റോപ്പുകളിലാണ് മാറ്റം.
TAGS: KARNATAKA
SUMMARY: Trains won’t stop at Bengaluru East railway station starting March 13
തിരുവനന്തപുരം: നാലു ചലച്ചിത്ര പുരസ്‌കാര നേട്ടങ്ങളുടെ നിറവില്‍ നില്‍ക്കുന്ന മമ്മൂട്ടി ചിത്രം 'ഭ്രമയുഗം' രാജ്യാന്തരവേദിയിലേക്കും. ലോസ് ആഞ്ചിലിസിലെ ഓസ്‌കര്‍ അക്കാദമി…
ഡൽഹി: രാജ്യത്തെ തെരുവുനായ പ്രശ്‌നം രൂക്ഷമായ സാഹചര്യത്തില്‍ സുപ്രീം കോടതി സുപ്രധാനമായ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയപാതയടക്കമുള്ള റോഡുകളില്‍ നിന്നും…
തിരുവനന്തപുരം: സിപിഎം ഭരണസമിതിയുടെ കാലയളവില്‍ നൂറുകോടിയോളം രൂപയുടെ ക്രമക്കേടു നടന്നെന്ന് കണ്ടെത്തിയ നേമം സഹകരണ ബാങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ്.…
മോസ്‌കോ: ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥിയെ റഷ്യയിലെ അണക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 19 ദിവസം മുമ്പ് കാണാതായ അജിത് സിങ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ ഇടിവ്. ഇന്ന് പവന് 400 രൂപ കുറഞ്ഞ് 89,480 രൂപയും ഗ്രാമിന് 50 രൂപ…
കൊച്ചി: യുവ സംവിധായകര്‍ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ എക്‌സൈസ് കുറ്റപത്രം സമര്‍പ്പിച്ചു. സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ,…