Categories: KARNATAKATOP NEWS

മൈസൂരു ഡെപ്യൂട്ടി കമ്മീഷണർ ഉൾപ്പെടെ 23 ഐഎഎസ് ഉദ്യോഗസ്ഥന്‍മാര്‍ക്ക് സ്ഥലംമാറ്റം

ബെംഗളൂരു: സംസ്ഥാനത്ത് ഐ.എ.എസ്. ഉദ്യോഗസ്ഥ തലത്തില്‍ വന്‍ അഴിച്ചുപണി. കഴിഞ്ഞ ദിവസങ്ങളില്‍ 29 ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതിന് പിന്നാലെയാണ് അഞ്ച് ഡെപ്യൂട്ടി കമ്മീഷണർമാർ (ഡി.സി) ഉൾപ്പെടെ 23 ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്. ഹവേരി, ഗദഗ്, ദാവൻഗരെ, മൈസൂരു, റായ്ച്ചൂർ, ബെലഗാവി, ബിദർ എന്നീ ജില്ലകളിൽ പുതിയ ഡെപ്യൂട്ടി കമ്മീഷണർമാരെ നിയമിച്ചു. മൈസൂരു ഡിസി ആയിരുന്ന ഡോ. രാജേന്ദ്ര കെ വിയെ ടൂറിസം വകുപ്പ് ഡയറക്ടറായി നിയമിച്ചു. ലക്ഷ്മികാന്ത് റെഡ്ഡിയാണ് പുതിയ മൈസൂരു ഡി.സി. ബിദർ ഡി.സിയായിരുന്ന ഗോവിന്ദ റെഡ്ഡിയയ ഗദഗ് ഡി.സി.ആയും ബെളഗാവി ഡി.സി ആയിരുന്ന നിതേഷ് പാട്ടീലിനെ മൈക്രോ- ചെറുകിട, ഇടത്തരം സംരംഭക വകുപ്പ് (എം.എസ്.എം.ഇ) ഡയറക്ടറായും ഹാവേരി ഡി.സി ആയിരുന്ന രഘുനന്ദൻ മൂർത്തിയെ ട്രഷറി കമ്മീഷണറായും നിയമിച്ചിട്ടുണ്ട്.

മറ്റു നിയമനങ്ങൾ: നിലവിലുള്ള ചുമതല – പുതിയ ചുമതല എന്നിവ

ഡോ. രാം പ്രസാദ് മനോഹർ : ടൂറിസം വകുപ്പ് ഡയറക്ടർ / നഗരവികസന വകുപ്പ് അഡീഷണൽ സെക്രട്ടറിയുടെ ചുമതല നൽകി
ഡോ. അരുന്ധതി ചന്ദ്രശേഖർ : കമ്മീഷണർ ട്രഷറി / കമ്മീഷണർ, പഞ്ചായത്ത് രാജ്
ചന്ദ്രശേഖർ നായക് എൽ. : റായ്ച്ചൂർ ഡിസി /വാണിജ്യ നികുതി അഡീഷണൽ കമ്മീഷണർ
വിജയമഹന്തേഷ് ബി. ദാനമ്മനാവർ : ഡയറക്ടർ, എംഎസ്എംഇ / ഹാവേരി ഡിസി
ഗോവിന്ദ റെഡ്ഡി : ബിദർ ഡിസി/ ഗദഗ് ഡിസി
ഡോ. ഗംഗാധരസ്വാമി : ഡയറക്ടർ, അഗ്രികൾച്ചറൽ മാർക്കറ്റിംഗ്/ ദാവൻഗരെ ഡി.സി
ലക്ഷ്മികാന്ത് റെഡ്ഡി : മാനേജിംഗ് ഡയറക്ടർ, കെ.ഇ.യു.ഐ.ഡി.എഫ്.സി/ മൈസൂരു ഡി.സി
നിതേഷ് കെ .: ജോയിൻ്റ് ഡയറക്ടർ, വാണിജ്യ വകുപ്പ് / റായ്ച്ചൂർ ഡിസി
മുഹമ്മദ് റോഷൻ : മാനേജിംഗ് ഡയറക്ടർ, ഹെസ്‌കോം/ ബെലഗാവി ഡി.സി
ശിൽപ ശർമ്മ : കർണാടക പവർ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ / ബിദർ ഡി.സി
ദിലേഷ് ശശി : ഡയറക്ടർ, EDACS/ സിഇഒ, ഇ-ഗവേണൻസ് സെൻ്റർ, ബെംഗളൂരു
ലോഖണ്ഡേ സ്നേഹൽ സുധാകർ : കർണാടക പവർ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ / ശിവമോഗ ജില്ലാ പഞ്ചായത്ത് സിഇഒ
ശ്രീരൂപ : ഡയറക്ടർ, കെഎസ്എസ്ആർഡിഐ / കമ്മീഷണർ, മൃഗസംരക്ഷണ, വെറ്ററിനറി സേവന വകുപ്പ്
ജിത്തെ മാധവ് വിട്ടൽ റാവു : ഡിസി, കലബുറഗി സിറ്റി കോർപ്പറേഷൻ/ ജനറൽ മാനേജർ, പുനരധിവാസ കേന്ദ്രം, ബാഗൽകോട്ട്
ഹേമന്ത് എൻ .: സീനിയർ അസിസ്റ്റൻ്റ് കമ്മീഷണർ, ബല്ലാരി / സിഇഒ, ശിവമോഗ ജില്ലാ പഞ്ചായത്ത്
നോങ്‌ജയ് മുഹമ്മദ് അലി അക്രം ഷാ : സീനിയർ അസിസ്റ്റൻ്റ് കമ്മീഷണർ/ സിഇഒ, ഹൊസപേട്ട വിജയനഗർ ജില്ലാ പഞ്ചായത്ത്
ശരത് ബി. : മാനേജിംഗ് ഡയറക്ടർ, അർബൻ വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ് / മാനേജിംഗ് ഡയറക്ടർ, കെ.ഇ.യു.ഐ.ഡി.എഫ്.സി.
ഡോ. സെൽവമണി ആർ. : സ്‌പെഷ്യൽ ഓഫീസർ (ഇലക്ഷൻ), ബിബിഎംപി / മാനേജിംഗ് ഡയറക്ടർ, അർബൻ വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ്
ജ്യോതി കെ : കൈത്തറി ഡയറക്ടറായി നിയമിച്ചു
ശ്രീധർ സിഎൻ : ഗ്രാമവികസന, പഞ്ചായത്ത് രാജ് സോഷ്യൽ ഓഡിറ്റ് ഡയറക്ടറായി നിയമിച്ചു.
<br>
TAGS : KARNATAKA | IAS OFFICERS | DEPUTY COMMISSIONER
SUMMARY : Transfer of 23 IAS officers including five Deputy Commissioners

Savre Digital

Recent Posts

ആഗോള അയ്യപ്പ സംഗമം എന്തിന്, ശബരിമലയെ ആഗോള തീര്‍ത്ഥാടന കേന്ദ്രമാക്കാൻ ഇത് ആവശ്യമാണോ?; ചോദ്യങ്ങളുമായി ഹൈക്കോടതി

കൊച്ചി: ആഗോള അയ്യപ്പ സംഗമത്തില്‍ സര്‍ക്കാരില്‍ നിന്നും വിശദീകരണം തേടി ഹൈക്കോടതി. ആരാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്നും, എന്താണ് പരിപാടിയുടെ…

2 hours ago

സസ്പെൻഷന് പിന്നാലെ ബിആർഎസിൽ നിന്ന് രാജിവെച്ച് കെ കവിത

ഹൈദരാബാദ്: ഭാരത് രാഷ്ട്ര സമിതിയിൽ നിന്ന് (ബിആര്‍എസ്) കെ. കവിത രാജിവെച്ചു. പാര്‍ട്ടി അധ്യക്ഷനും പിതാവുമായ കെ. ചന്ദ്രശേഖര റാവു…

2 hours ago

ഛത്തീസ്ഗഡിൽ ഡാം തകർന്ന് മിന്നൽ പ്രളയം; 4പേർ മരിച്ചു, 3 പേരെ കാണാതായി

റായ്പൂര്‍: ഛത്തീസ്ഗഡിലെ ബല്‍റാംപൂര്‍ ജില്ലയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ അണക്കെട്ടിന്റെ ഒരു ഭാഗം തകര്‍ന്നതിനെ തുടര്‍ന്ന് ഒഴുക്കില്‍പ്പെട്ട് നാല് പേര്‍ മരിക്കുകയും…

2 hours ago

ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഓണച്ചന്ത

ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിഓണച്ചന്തക്ക് സൊസൈറ്റി സിൽവർ ജൂബിലി ഹാളിൽ തുടക്കമായി. പ്രസിഡന്റ് സതീഷ് തോട്ടശ്ശേരി ചന്ത ഉദ്‌ഘാടനം ചെയ്തു.…

2 hours ago

കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ്‌ പൂക്കളമത്സരം

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്റെ ഓണാഘോഷം ഓണാരവം 2025 ന്റെ ഭാഗമായി നടത്തുന്ന പൂക്കളമത്സരം തിരുവോണ നാളിൽ നടക്കും.…

2 hours ago

മൈസൂരു ഹെറിറ്റേജ് സിറ്റി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസില്‍ ഓണാഘോഷം

ബെംഗളൂരു: മൈസൂരു ഹെറിറ്റേജ് സിറ്റി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസില്‍ ഓണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഹെറിറ്റേജ് സിറ്റി ഗ്രൂപ്പ് ഓഫ്…

3 hours ago