ബെംഗളൂരു: കർണാടകയിൽ ആറ് മാസം മുമ്പ് മരിച്ച സർക്കാർ ഉദ്യോഗസ്ഥന് ട്രാൻസ്ഫർ ഓർഡർ ലഭിച്ചു. കലബുർഗി സെഡം ടൗൺ മുനിസിപ്പൽ കോർപ്പറേഷനിലെ ജൂനിയർ എഞ്ചിനീയറായ അശോക് പുതപാകിനാണ് സ്ഥലം മാറ്റി നഗരവികസന വകുപ്പ് ഉത്തരവിറക്കിയത്. ഈ വർഷം ജനുവരി 12ന് ഇദ്ദേഹം മരണപ്പെട്ടിരുന്നു.
ചിറ്റപ്പൂർ താലൂക്കിലെ സ്വദേശമായ ദിഗ്ഗാവ് ഗ്രാമത്തിലാണ് അദ്ദേഹത്തിൻ്റെ സംസ്കാരം നടന്നത്. മരിച്ച് ആറ് മാസത്തിന് ശേഷമാണ് അദ്ദേഹത്തെ കുടക് ജില്ലയിലേക്ക് മാറ്റി നഗരവികസന വകുപ്പ് ഉത്തരവിറക്കിയത്. മരണത്തിന് മുമ്പ് അശോക് സ്ഥലംമാറ്റം ആവശ്യപ്പെട്ടിരുന്നതായി വകുപ്പ് അറിയിച്ചു. സംഭവത്തിൽ വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നും ജില്ലാ ഭരണകൂടവും സർക്കാരും വിശദീകരണം തേടിയിട്ടുണ്ട്.
TAGS: KARNATAKA | TRANSFER
SUMMARY: Govt transfers Sedam municipal engineer six months after his death
തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാറായി കെഎസ് അനില്‍ കുമാര്‍ വീണ്ടും ചുമതലയേറ്റു. സസ്പെൻഷൻ റദ്ദാക്കിയുള്ള സിൻഡിക്കേറ്റിന്റെ തീരുമാനത്തിന് പിന്നാലെയാണ് ഇന്ന്…
എഡ്ജ്ബാസ്റ്റണിൽ ഇന്ത്യയ്ക്ക് കൂറ്റൻ ജയം. 336 റണ്ണിനാണ് ഇന്ത്യൻ വിജയം. ബര്‍മിങ്ങാമിലെ ഇന്ത്യയുടെ ആദ്യ ജയമാണ് ഇത്. രണ്ടാം ടെസ്റ്റില്‍…
ന്യൂഡൽഹി: മംഗളൂരു- ഷൊർണൂർ റെയിൽപാത നാലു വരിയാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു. നിലവിലുള്ള ശേഷിയുടെ മൂന്നിരട്ടി…
കോഴിക്കോട്: ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരശ്ശേരി ചുണ്ടക്കുന്ന് സ്വദേശി അഭിഷേകിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചുണ്ട്…
മംഗളൂരു: വിദേശത്തു ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ 2 മഹാരാഷ്ട്ര സ്വദേശികളെ മംഗളൂരു പൊലീസ് പിടികൂടി. 289 പേരിൽ…
ബെംഗളൂരു: എയർഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനു തൊട്ടു മുൻപ് പൈലറ്റ് കോക്പിറ്റിൽ കുഴഞ്ഞു വീണു. ഇതോടെ വിമാനം 90…