ബെംഗളൂരു: ബൈക്ക് ടാക്സി സേവനങ്ങൾക്ക് കോൺട്രാക്ട് കാര്യേജ് ലൈസൻസ് നൽകില്ലെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി. സംസ്ഥാനത്ത് ബൈക്ക് ടാക്സി സേവനങ്ങൾക്ക് കർണാടക ഹൈക്കോടതി താൽകാലിക നിരോധനം ഏർപ്പെടുത്തിയതിനെ തുടർന്നാണ് നടപടി. മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 93 പ്രകാരമുള്ള മാർഗ്ഗനിർദ്ദേശങ്ങളും ആവശ്യമായ നിയമങ്ങളും സർക്കാർ ഇറക്കുന്നതുവരെ കർണാടകയിൽ ബൈക്ക് ടാക്സി സർവീസുകൾക്ക് പ്രവർത്തിക്കാൻ കഴിയില്ല. ഇക്കാരണത്താൽ തന്നെ ഇവയ്ക്ക് ലൈസൻസ് അനുവദിക്കില്ലെന്നും ഗതാഗത വകുപ്പ് വ്യക്തമാക്കി.
ആറ് ആഴ്ചയ്ക്കുള്ളിൽ എല്ലാ ബൈക്ക് ടാക്സി സർവീസുകളും നിർത്തലാക്കണമെന്ന് സംസ്ഥാന സർക്കാരിനോടും ഗതാഗത വകുപ്പിനോടും കോടതി നിർദേശിച്ചിരുന്നു. നിശ്ചിത കാലയളവിനുള്ളിൽ പ്രവർത്തനം നിർത്തിവെയ്ക്കണമെന്ന് ജസ്റ്റിസ് ബി.എം.ശ്യാം പ്രസാദിന്റെ ബെഞ്ച് റാപ്പിഡോ യൂബർ, ഒല തുടങ്ങിയ ബൈക്ക് ടാക്സി അഗ്രഗേറ്റർമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഉചിതമായ സർക്കാർ നിയന്ത്രണങ്ങൾ നിലവിൽ വരുന്നതുവരെ മോട്ടോർ സൈക്കിളുകൾ ഗതാഗത വാഹനങ്ങളായി രജിസ്റ്റർ ചെയ്യാനോ അത്തരം സേവനങ്ങൾക്ക് പെർമിറ്റുകൾ നൽകാനോ ഗതാഗത വകുപ്പിന് അനുമതി നൽകാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുമുണ്ട്.
TAGS: KARNATAKA | BIKE TAXI
SUMMARY: Transport department may not grant carriage licences for bike taxis
ന്യൂഡൽഹി: രാഷ്ട്രപതിയില്‍ നിന്നും ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാല്‍. എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ വെച്ചാണ് നടൻ…
ബെംഗളൂരു: കർണാടകയിലെ ബെലഗാവി ജില്ലയില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം ട്രക്കിന് തീയിട്ടു. റായ്ബാഗിനടുത്തുള്ള ഐനാപൂരില്‍ ഇന്നലെയാണ് സംഭവം. ഇരുവിഭാഗത്തിനും…
തിരുവനന്തപുരം: കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ - ഡിസംബർ മാസങ്ങളില്‍ നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടിക ഒരുവട്ടം കൂടി…
കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നടൻ ദുല്‍ഖർ സല്‍മാന്റെ വാഹനം പിടിച്ചെടുത്തു. ഡിഫൻഡര്‍ വാഹനമാണ് സംഘം പിടിച്ചെടുത്തത്. നികുതി വെട്ടിച്ച്…
തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രതിരോധിക്കാൻ നിർദേശങ്ങളുമായി ആരോഗ്യവകുപ്പിന്റെ ഉത്തരവ്. മലിനമായ കുളങ്ങള്‍, തടാകങ്ങള്‍, ഒഴുക്ക് കുറഞ്ഞ തോടുകള്‍ തുടങ്ങിയ…
റിയാദ്: സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലു ശൈഖ്(81) അന്തരിച്ചു. സൗദി റോയല്‍ കോടതിയാണ് വാർത്ത സ്ഥിരീകരിച്ചത്.…