യാത്രാസമയം 24 മണിക്കൂര്‍; ബെംഗളൂരു-മുംബൈ റൂട്ടില്‍ പുതിയ ട്രെയിന്‍

ബെംഗളൂരു: ബെംഗളൂരുവിനും മുംബൈയ്ക്കുമിടയില്‍ ഹുബ്ബള്ളി വഴി പുതിയൊരു ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു. എസ്എംവിടി ബെംഗളൂരു-ലോകമാന്യ തിലക് ടെര്‍മിനസ്-എസ്എംവിടി ബെംഗളൂരു ദ്വൈവാര എക്സ്പ്രസ് മെയ് 23 ന് ബെംഗളൂരുവിലെ എസ്എംവിടിയില്‍ നിന്നും മെയ് 24 ന് ലോക്മാന്യ തിലക് ടെര്‍മിനസില്‍ നിന്നും പുറപ്പെടും. ട്രെയിന്‍ നമ്പര്‍ 16553 ശനി, ചൊവ്വ ദിവസങ്ങളില്‍ രാത്രി 8.35 ന് എസ്എംവിടി ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് യഥാക്രമം ഞായറാഴ്ചകളിലും ബുധനാഴ്ചകളിലും രാത്രി 8.40 ന് എല്‍ടിടിയില്‍ എത്തും.

എല്ലാ ഞായറാഴ്ചകളിലും ബുധനാഴ്ചകളിലും രാത്രി 11.15 ന് എല്‍ടിടിയില്‍ നിന്ന് പുറപ്പെട്ട് ( ട്രെയിന്‍ നമ്പര്‍ 16554) തിങ്കള്‍, വ്യാഴാഴ്ചകളില്‍  രാത്രി 10.30 ന് എസ്എംവിടി ബെംഗളൂരുവില്‍ എത്തിച്ചേരും. 17 എല്‍എച്ച്ബി കോച്ചുകളാണ് ഉള്ളത്. ദാവന്‍ഗെരെ, ഹുബ്ബള്ളി, ധാര്‍വാഡ്, ബെലഗാവി, മിരാജ്, സാംഗ്ലി, കരാഡ്, സത്താറ, ലോനാട്, പൂനെ, ലോണാവാല, കര്‍ജാത്ത്, കല്യാണ്‍, താനെ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍. 24 മണിക്കൂറാണ് യാത്രാസമയം.
SUMMARY: Travel time 24 hours!!; New train on Bengaluru-Mumbai route

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരു ഐഎസ്ആര്‍ഒ ആസ്ഥാനത്തിന് നേരെ വ്യാജ ബോംബ് ഭീഷണി; പ്രതി പിടിയില്‍

ബെംഗളൂരു: ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്തിന് നേരെ ബോംബാക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കിയ...

ബെംഗളൂരുവില്‍ സ്വിഫ്റ്റ് ബസിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു

ബെംഗളൂരു: ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപ്പിടിച്ചു. പയ്യന്നൂരിൽ നിന്ന് ബെംഗളൂരുവിലേക്ക്...

തൃശൂരില്‍ കോള്‍പ്പാടത്ത് മിനി ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി

തൃശൂര്‍: തൃശൂര്‍ നെടുപുഴയിലെ കോള്‍പ്പാടത്ത് മിനി ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി....

കനത്ത മഴ: തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തൃശൂർ: തൃശൂർ ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച...

കൈരളി കലാസമിതി സാഹിത്യോത്സവം 12-ന്

ബെംഗളൂരു: കൈരളി കലാസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘സാഹിത്യോത്സവം 2026’ ജൂലൈ 12-ന്...

പ്രിയദര്‍ശിനി മൂലം സര്‍വീസുകള്‍ നഷ്ടത്തില്‍; കാസറഗോഡ് ജില്ലയിലെ സ്വകാര്യ ബസുകൾ തിങ്കളാഴ്ച പണിമുടക്കും

കാസറഗോഡ്: കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സ്ത്രീ സൗജന്യ യാത്രയിൽ പ്രതിസന്ധിയിലായ കാസറഗോഡ്...

കാത്തിരുന്ന കൂട്ടുകെട്ട്; മോഹൻലാൽ-ദിലീഷ് പോത്തൻ ചിത്രം ‘നെടുങ്കണ്ടം മിറാക്കിൾ’ ഔദ്യോഗികമായി പ്രഖ്യാപിച്ചു

കൊച്ചി: ദിലീഷ് പോത്തന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു....

Related Articles

Popular Categories