ബെംഗളൂരു: കാറിൽ അനധികൃത തോക്കുമായി യാത്ര ചെയ്യുന്നതിനിടെ കർണാടകയില്‍ രണ്ട് മലയാളികള്‍ അറസ്റ്റിലായി. കാസറഗോഡ് മഞ്ചേശ്വരം സ്വദേശികളായ കടമ്പാർ സ്വദേശി മുഹമ്മദ് അസ്ഗർ (26), മൂടമ്പയിൽ സ്വദേശി അബ്ദുൾ നിസാർ കെ (29) എന്നിവരാണ് പിടിയിലായത്. തലപ്പാടിയിൽ നിന്നാണ് ഇരുവരെയും ഉള്ളാല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കറുത്ത വെർണ കാറിലാണ് ഇവർ സഞ്ചരിച്ചിരുന്നത്. ഇവരുടെ കെെവശത്ത് നിന്ന് പിസ്റ്റളിനൊപ്പം രണ്ട് തിരകളും രണ്ട് മൊബെെൽ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
മുഹമ്മദ് അസ്‌ഗർ നേരത്തെയും ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി. മഞ്ചേശ്വരം പോലീസ് സ്റ്റേഷനിൽ കൊലപാതകശ്രമം, തട്ടിക്കൊണ്ട് പോകൽ എന്നിവയ്ക്കും ഉള്ളാൾ സ്റ്റേഷനിൽ കഞ്ചാവ് വിൽപനയ്ക്കും ബെംഗളൂരു ബയ്യപ്പനഹള്ളി സ്റ്റേഷനിൽ കഞ്ചാവ് കടത്തിയതിനും അസ്‌ഗറിനെതിരെ കേസുകളുണ്ട്. പ്രതിക്കെതിരെ ആകെ ആറ് ക്രിമിനൽ കേസുകൾ ഉണ്ടെന്നാണ് വിവരമെന്നും പോലീസ് പറഞ്ഞു.
തിരുവനന്തപുരം: ഈ വര്‍ഷം ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്‍റെ നിശ്ചല ദൃശ്യത്തിനും എന്‍ട്രി. 100 ശതമാനം ഡിജിറ്റല്‍…
കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട്…
ബെംഗളൂരൂ: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (EVM) വിശ്വാസയോഗ്യമാണെന്ന് കർണാടകയിലെ കോൺഗ്രസ് സർക്കാർ നടത്തിയ സർവേ ഫലം. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ…
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ വിട്ളയില്‍ ഇലക്ട്രോണിക്സ് കടയ്ക്ക് തീ പിടിച്ചു . വിറ്റൽ–കല്ലട്ക്ക റോഡിൽ പ്രവര്‍ത്തിക്കുന്ന ശ്രീ ഇലക്ട്രോണിക്സ്…
ബെംഗളൂരു: കേരള മുസ്ലീം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരളയാത്രയ്ക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കർണാടക മുസ്ലിം ജമാഅത്ത് ബെംഗളൂരു ജില്ലാ…
ചെന്നൈ: തമിഴ്നാട്ടിൽ ദമ്പതികളെ ചുട്ടുകൊന്നു. തിരുവള്ളൂർ സെങ്കം സ്വദേശികളായ ശക്തിവേൽ, ഭാര്യ അമൃതം എന്നിവരാണ് കൊല്ലപ്പെട്ടത്. സെങ്കം പക്കിരിപാളയത്ത് ഇന്ന്…