ബെംഗളൂരു: ബെംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത വിമാനത്തിലേക്ക് ടെമ്പോ ട്രാവലർ ഇടിച്ച് അപകടം. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ലാൻഡ് ചെയ്ത ഇൻഡിഗോ വിമാനമാണ് അപകടത്തിൽ പെട്ടത്. വിമാനത്തിന്റെ മുൻഭാഗത്ത് ട്രാവലർ ഇടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്നാണിത്.
ഉച്ചയ്ക്ക് 12.15 ഓടെ പാർക്കിംഗ് ബേയ്ക്ക് സമീപമുള്ള (71 ആൽഫ) എയർസൈഡിലാണ് സംഭവം നടന്നത്. ആളപായമില്ല. ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് കമ്പനിയായ ഗ്ലോബ് ഗ്രൗണ്ട് ഇന്ത്യ വിന്യസിച്ച ടെമ്പോ ട്രാവലർ ആണ് വിമാനത്തിൽ ഇടിച്ചതു. ഡ്രൈവർ ഉറങ്ങിപ്പോയെന്നും വാഹനം വിമാനത്തിൽ ഇടിച്ചതിന് ശേഷമാണ് എന്താണ് സംഭവിച്ചതെന്ന് അദ്ദേഹം മനസ്സിലാക്കിയതെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി എയർപോർട്ട് അധികൃതർ പറഞ്ഞു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
TAGS: BENGALURU | ACCIDENT
SUMMARY: Tempo traveller driver dozes off, hits grounded IndiGo aircraft
ബെംഗളൂരു: ബെല്ലാരിയില്‍ കർണാടക ആർടിസി ബസ് നിർത്തിയിട്ടിരുന്ന സ്റ്റേഷനറി ലോറിയിലേക്ക് ഇടിച്ച് കയറി രണ്ട് യുവാക്കൾക്ക് രണ്ടുപേർ മരിച്ചു. 12…
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷന് ഒരു പക്ഷവുമില്ലെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് കമ്മീഷന് ഒരുപോലെയാണെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ.…
കോഴിക്കോട്: ആര്‍ജെഡി എൽഡിഎഫ് വിടുമെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ആര്‍ജെഡി സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ് കുമാർ.…
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സ തേടിയ രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.…
മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധിപേര്‍ക്ക് പരുക്കേറ്റു. കുറ്റിപ്പുറം പാലത്തിന് സമീപമാണ് അപകടമുണ്ടായത്. കോട്ടക്കലില്‍നിന്ന് ചമ്രവട്ടത്തേക്ക് വിവാഹ…
ശ്രീനഗർ: ജമ്മുകാശ്മീരിലെ കത്വ ജില്ലയിൽ ശനിയാഴ്ച അർദ്ധരാത്രിയുണ്ടായ മേഘവിസ്ഫോടനത്തിൽ ഏഴ് പേർ മരിക്കുകയും ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രാജ്ബാഗിലെ…