എറണാകുളം: കാഞ്ഞിരമറ്റത്ത് ഓടുന്ന വാഹനത്തിന് മുകളിലേക്ക് മരം മറിഞ്ഞുവീണു അപകടം. നാലംഗ കുടുംബം യാത്ര ചെയ്തിരുന്ന കാറിന് മുകളിലേക്ക് മരം വീണായിരുന്നു അപകടം. വാഹനത്തിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപെട്ടു. മേലോത്ത് വലിയ വീട്ടില്‍ സിജുവും ഭാര്യയും കുട്ടികളുമാണ് കാറിലുണ്ടായിരുന്നത്.
ഇന്ന് രാവിലെ പെയ്ത മഴയെയും കാറ്റിനെയും തുടർന്ന് ചാലക്കപ്പാറ മേലോത്ത് റോഡിലാണ് മരം കടപുഴകി വീണത്. ആമ്പല്ലൂർ പഞ്ചായത്തിന്റെ സംസ്ഥാന പാതയില്‍ അപകട ഭീഷണി ഉയർത്തി കൊണ്ടിരിക്കുന്ന മരങ്ങള്‍ മഴക്കു മുമ്പെ വെട്ടിമാറ്റണമെന്ന ആവശ്യപ്പെട്ടെങ്കിലും അധികൃതർ നടപടിയെടുത്തില്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.
അതേസമയം, സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ ഏറ്റവും പുതിയ മുന്നറിയിപ്പ് പ്രകാരം, 11 ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്.
TAGS : LATEST NEWS
SUMMARY : Tree falls on moving car; family of four barely escapes
ബെംഗളൂരു: മൈസൂരു ഗുണ്ടല്‍പേട്ടിന് സമീപം ബേഗൂരിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു. വയനാട് കല്‍പ്പറ്റ മടക്കിമല…
ആലപ്പുഴ: ആലപ്പുഴ കളക്ടറേറ്റ് ജങ്ഷനു സമീപത്തെ കയര്‍ഫെഡ് ഷോറൂമില്‍ തീപിടിത്തം. ശനിയാഴ്ച രാവിലെ ഒമ്പതു മണിയോടെ ആണ് ഷോറൂമില്‍ തീപിടിത്തം…
തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയില്‍ സിപിഐ ഉയര്‍ത്തിയ എതിര്‍പ്പ് പരിഹരിക്കാന്‍ സിപിഎമ്മിന്റെ അനുനയ നീക്കം. വിദ്യാഭ്യാസ മന്ത്രി വി…
തിരുവനന്തപുരം: അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാനത്തെ വിവിധ നദികളില്‍ ജലസേചന വകുപ്പിന്റെ ജാഗ്രതാ നിർദേശം. പത്തനംതിട്ട ജില്ലയിലെ അച്ചൻകോവില്‍…
മലപ്പുറം: മലപ്പുറത്ത് പോക്സോ കേസ് പ്രതി ആയ മുൻ അധ്യാപകനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. കൊണ്ടോട്ടിയിലെ എല്‍പി സ്കൂള്‍ മുൻ…
സിംഗപ്പൂർ: സിംഗപ്പൂരില്‍ ദീപാവലിക്ക് പടക്കം പൊട്ടിച്ച ഇന്ത്യൻ വംശജൻ അറസ്റ്റില്‍. ദിലീപ് കുമാർ നിർമല്‍ കുമാർ എന്നയാളാണ് പിടിയിലായത്. പടക്കം…