ആറുവര്‍ഷത്തിനുശേഷം തമിഴ്നാട്ടില്‍ ട്രെക്കിങ് പുനരാരംഭിക്കുന്നു. നാല്‍പ്പതു പാതകളാണ് ട്രെക്കിങ്ങിനായി തുറന്നു കൊടുക്കുന്നത്. ഈ മേഖലകളുടെ ഭൂപടം തയ്യാറാക്കി നാലുകോടി രൂപ ചെലവില്‍ പാതകളില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കുകയാണ്. ജൂലായിയില്‍ ബുക്കിങ് തുടങ്ങുന്ന രീതിയിലാണ് ജോലികള്‍ നടക്കുന്നതെന്ന് തമിഴ്നാട് വനംവകുപ്പ് അറിയിച്ചു.
നീലഗിരി, പൊള്ളാച്ചി, കോയമ്പത്തൂര്‍, കൊടൈക്കനാല്‍ തുടങ്ങിയ ഇടങ്ങളിലെ വനപാതകള്‍ ട്രെക്കിങ്ങിന് തുറന്നുകൊടുക്കുന്നവയില്‍ ഉള്‍പ്പെടുമെന്ന് സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ശ്രീനിവാസ് ആര്‍. റെഡ്ഡി പറഞ്ഞു. 119 ട്രക്കിങ് പാതകളാണ് തുറന്നുകൊടുക്കാനായി കണ്ടെത്തിയത്. ഇതില്‍ ആദ്യഘട്ടത്തിലേതാണ് 40 എണ്ണം.
മറ്റുള്ള പാതകള്‍ ഘട്ടംഘട്ടമായി തുറക്കാനാണ് തീരുമാനമെന്നും ശ്രീനിവാസ് റെഡ്ഡി അറിയിച്ചു. 2018-ലാണ് തേനി ജില്ലയില്‍ ബോഡിനായ്ക്കന്നൂരിനു സമീപം കുരങ്ങണി മലനിരകളിലുണ്ടായ കാട്ടുതീയില്‍പ്പെട്ട് 23 പേര്‍ മരിച്ചത്. ചെന്നൈ ട്രക്കിങ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ചെന്നൈ, ഈറോഡ്, സേലം എന്നിവിടങ്ങളിലെ 39 അംഗസംഘം മാര്‍ച്ച് പത്തിന് ട്രക്കിങ്ങിനെത്തിയതായിരുന്നു.
TAGS : TAMILNADU | TOURISM
SUMMARY : Trekking resumes in Tamil Nadu after six years
ബെംഗളൂരു: മംഗളൂരു നഗരത്തിലെ മയക്കുമരുന്ന് കടത്ത് റാക്കറ്റിനെ ലക്ഷ്യമിട്ട് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ മലയാളിയടക്കം ആറ്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…