LATEST NEWS

തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസ്: സുപ്രീം കോടതിയിലെ അപ്പീല്‍ പിന്‍വലിച്ച്‌ എം. സ്വരാജ്

ഡല്‍ഹി: തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള എം സ്വരാജിന്റെ അപ്പീല്‍ പിൻവലിച്ചു. കെ ബാബുവിൻ്റെ വിജയം ശരിവെച്ച ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലാണ് പിൻവലിച്ചത്. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാൻ ആറുമാസം താഴെയുള്ള സാഹചര്യത്തിലാണ് സ്വരാജ്, അപ്പീല്‍ പിൻവലിച്ചത്.

അപ്പീല്‍ അപ്രസക്തമായെന്ന് ചൂണ്ടിക്കാട്ടി പിൻവലിക്കാൻ സ്വരാജ് കോടതിയുടെ അനുമതി തേടിയിരുന്നു. ഈ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചതോടെ തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസിലെ നടപടികള്‍ അവസാനിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ. ബാബു, മതചിഹ്നം ഉപയോഗിച്ച്‌ വോട്ട് തേടി എന്നായിരുന്നു എതിർ സ്ഥാനാർഥിയായ എം സ്വരാജ് ആരോപണം ഉന്നയിച്ചിരുന്നത്.

എന്നാല്‍ ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിന് എതിരെയാണ് സ്വരാജ് സുപ്രിംകോടതിയെ സമീപിച്ചത്. സ്വരാജിന്റെ അപ്പീലില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചെങ്കിലും വാദം കേള്‍ക്കല്‍ ആരംഭിച്ചിരുന്നില്ല.

SUMMARY: Tripunithura election case: M. Swaraj withdraws appeal in Supreme Court

NEWS BUREAU

Recent Posts

സ്വര്‍ണവിലിയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 200 രൂപ കുറഞ്ഞ് 1,10,400 രൂപയിലെത്തി. ഗ്രാമിന് 27 രൂപ കുറഞ്ഞ്…

28 minutes ago

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ഹര്‍ഷിന വീണ്ടും സമരത്തിലേക്ക്

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹർഷിന വീണ്ടും സമരത്തിനിറങ്ങുന്നു. ആരോഗ്യ മന്ത്രിയുടെ വസതിക്ക് മുന്നില്‍ ഈ മാസം…

1 hour ago

റഷ്യൻ എണ്ണ ടാങ്കർ യു.എസ് റാഞ്ചി

വാഷിങ്ടണ്‍: റഷ്യന്‍ പതാക വഹിക്കുന്ന ‘മാരിനേര’ എന്ന എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് അമേരിക്ക. ഉപരോധം ലംഘിച്ച് വെനസ്വേലയില്‍ നിന്ന് എണ്ണക്കടത്ത് നടത്തുന്നതായി…

2 hours ago

സർഗ്ഗധാര കഥയരങ്ങ് 25ന്

ബെംഗളൂരു: സർഗ്ഗധാര സാംസ്കാരിക സമിതി സംഘടിപ്പിക്കുന്ന കഥയരങ്ങ് ജനുവരി 25ന് 3 മണിക്ക് ദാസറഹള്ളി പൈപ്പ് ലൈൻ റോഡിലെ കേരളസമാജം…

3 hours ago

ഐഎസ് ബന്ധമെന്ന് സംശയം; മലയാളി യുവാവിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ബന്ധം സംശയിച്ച് ഒരു മലയാളി യുവാവിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം…

3 hours ago

മ​ര​ക്കൊ​മ്പ് ഒ​ടി​ഞ്ഞു​വീ​ണ് സ്കൂ​ട്ട​ർ യാ​ത്രി​ക​ന് ദാ​രു​ണാ​ന്ത്യം

തിരുവനന്തപുരം: റോഡുവക്കിലെ ഉണങ്ങിനിന്ന മരക്കൊമ്പ് ഒടിഞ്ഞുവീണ് സ്കൂട്ടർ യാത്രികൻ മരിച്ചു. ഇടിഞ്ഞാർ കല്യാണിക്കരികത്ത് ഷൈജു (47) ആണ് മരിച്ചത്. വ്യാഴം രാത്രി…

3 hours ago