ബെംഗളൂരു: പ്ലാസ്റ്റിക് ഉത്പന്നങ്ങളുമായി ബെംഗളൂരുവിലേക്ക് വരികയായിരുന്ന ട്രക്കിന് തീപിടിച്ചു. ഹാസൻ 80 ഫീറ്റ് റോഡിലാണ് അപകടമുണ്ടായത്. ഹാസനിൽ നിന്ന് ബെംഗളൂരുവിലേക്ക് പ്ലാസ്റ്റിക് സാധനങ്ങളുമായി പോവുകയായിരുന്നു ട്രക്ക്.
ചിക്കമഗളൂരു മുടിഗെരെ രജിസ്ട്രേഷനിലുള്ള ട്രക്കാണ് അപകടത്തിൽ പെട്ടത്. സംഭവത്തിൽ വാഹനം മുഴുവനായും കത്തിനശിച്ചു. ഡ്രൈവർ ഭക്ഷണം കഴിക്കാനായി റോഡരികിൽ ട്രക്ക് നിർത്തി പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. ആളപായമില്ല. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണച്ചു. സംഭവത്തിൽ പെൻഷൻ മൊഹല്ല പോലീസ് കേസെടുത്തു.
TAGS: KARNATAKA | FIRE
SUMMARY: Truck Enroute to Bangalore gutted in fire
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തില്‍( എസ്‌ഐആര്‍) കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയവരില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്താന്‍ ഹെല്‍പ് ഡെസ്‌കുകള്‍…
പത്തനംതിട്ട: ശബരിമലയിൽ ഈ സീസണിൽ ആകെ വരുമാനം 332.77 കോടി രൂപ. കാണിക്ക, അപ്പം, അരവണ, മുറിവാടക, കുത്തകലേലം അടക്കമുള്ള…
കണ്ണൂർ: പയ്യാവൂരിൽ കോൺക്രീറ്റ് മിക്‌സർ കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ലോറിയിലുണ്ടായിരുന്ന രണ്ട് തൊഴിലാളികൾ മരിച്ചു. 11 പേർക്ക് പരുക്കേറ്റു.…
ബെംഗളൂരു: നെലമംഗലയ്ക്കടുത്തുള്ള തോട്ടഗരെ ക്രോസിൽ റോഡപകടത്തിൽ ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ചു. നാല് പേർക്ക് പരുക്കേറ്റു. സോഫ്റ്റ്‌വെയർ എഞ്ചിനീയറും…
പത്തനംതിട്ട: എസ്ഡിപിഐ പിന്തുണച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് പഞ്ചായത്തു പ്രസിഡന്റുമാർ രാജിവച്ചു. തിരുവനന്തപുരം പാങ്ങോട് പഞ്ചായത്തിലെ യുഡിഎഫ് അംഗമായ എസ്.ഗീതയും പത്തനംതിട്ട…
ബെംഗളൂരു: മൈസൂരു കൊട്ടാര കവാടത്തിന് സമീപത്തുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ബലൂൺ വിൽപ്പനക്കാരൻ യു.പി സ്വദേശി സലിം (40)…