ബെംഗളൂരു: ട്രക്ക് ഡ്രൈവറെ ഓടുന്ന വാഹനത്തിന് മുമ്പിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. നെലമംഗലയ്ക്ക് സമീപമുള്ള ബൂഡിഹാൾ ഗ്രാമത്തിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. തമിഴ്‌നാട് സ്വദേശിയായ സർബുദ്ദീനാണ് (24) കൊല്ലപ്പെട്ടത്.
സർബുദ്ദീനും കൂടെയുണ്ടായിരുന്ന മറ്റൊരു ഡ്രൈവർ ഭൂപതിയും ചേർന്ന് ഡൽഹിയിൽ നിന്ന് ഇലക്‌ട്രോണിക് സാധനങ്ങളുമായി നെലമംഗലയിലെ ഗോഡൗണിലേക്ക് വരികയായിരുന്നു. വഴിമധ്യേ ഇരുവരും ട്രക്ക് നിർത്തി ഹൈവേയിലെ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. തിരികെ വന്ന ഇരുവരുമായി വണ്ടിയോടിക്കുന്നതിനെ ചൊല്ലി ഒരു സംഘം ബൈക്ക് യാത്രികര്‍ വഴക്കുണ്ടാക്കി. തർക്കം പിന്നീട് കയ്യാങ്കളിയിൽ കലാശിച്ചു. തുടര്‍ന്ന് ബൈക്ക് യാത്രികർ സർബുദ്ദീനെ തട്ടിക്കൊണ്ടുപോകുകയും, മർദിക്കുകയും ഓടിക്കൊണ്ടിരിക്കുന്ന മറ്റൊരു ട്രക്കിന്‍റെ അടിയിലേക്ക് തള്ളിയിടുകയും ചെയ്യുകയായിരുന്നു.
ബൈക്ക് യാത്രികരെ പിന്തുടര്‍ന്നെത്തിയ ഭൂപതിയാണ് സർബുദ്ദീനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ പോലീസിൽ വിവരമറിയിച്ചു. സംഭവത്തിൽ നെലമംഗല പോലീസ് കേസെടുത്തു.
TAGS: BENGALURU | CRIME
SUMMARY: Truck driver killed in clash with bikers group
ജായ്പൂര്‍: രാജസ്ഥാനില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാർ പിടികൂടി. ടോങ്ക് ജില്ലയിലാണ് സംഭവം. യൂറിയ വളത്തിന്റെ ചാക്കില്‍ ഒളിപ്പിച്ച നിലയില്‍…
കോട്ടയം: അതിരമ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിനു തീ പിടിച്ചു സ്കൂട്ടർ യാത്രികരായ യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അതിരമ്പുഴ സെന്റ്മേരിസ് ഫൊറൊനാ പള്ളി…
കൊല്ലം: കൊല്ലത്ത് നീന്തല്‍ കുളത്തില്‍ ഉണ്ടായ അപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച യുവഡോക്ടറുടെ അവയവങ്ങള്‍ ദാനം ചെയ്യും. ഉമയനല്ലൂർ…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വീണ്ടും ഇടിവ്. ഒരു പവൻ സ്വർണത്തിന് 240 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ…
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിന്ന് ഹൈദരാബാദിലെ ഷംഷാബാദ് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ പക്ഷിയിടിച്ചു. പൈലറ്റ് സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട്…
മുഹമ്മദ് കുനിങ്ങാടിന്റെ 'ഗോഡ്സ് ഓൺ ചങ്ക്' വായനാനുഭവം -വല്ലപ്പുഴ ചന്ദ്രശേഖരൻ ഒട്ടനവധി ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുന്ന പലർക്കും അവരുടേതായ രീതിയിൽ ഓരോ…