LATEST NEWS

ഹാസനില്‍ ഗണേശ ഘോഷയാത്രയിലേക്ക് ട്രക്ക് ഇടിച്ചുകയറി; എട്ടു പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: ഹാസനിലെ ഹൊളെനരാസിപുരയിലെ മൊസെയ്ൽ ഹോസഹള്ളിയില്‍ ഗണേശ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ എട്ടു പേർ മരിച്ചു. 25ഓളം പേർക്ക് പരുക്കേറ്റതായാണ് വിവരം. ഇതില്‍ പത്തുപേരുടെ നില ഗുരുതരമാണ്.

ദേശീയ പാത 373ൽ തിരക്കേറിയ മേഖലയിലാണ് ഗുഡ്സ് ട്രക്ക് ഘോഷയാത്രയിലേക്ക് പാഞ്ഞുകയറിയത്. അഞ്ചുപേർ സംഭവസ്ഥലത്തും മൂന്ന്പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ഘോഷയാത്രയിൽ പ​ങ്കെടുക്കുകയായിരുന്ന നിരവധി ആളുകളുടെ ഇടയിലേക്കാണ് ട്രക്ക് പാഞ്ഞുകയറിയത്. എതിരെ വന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കാന്‍ നടത്തിയ ശ്രമമാണ് വലിയ അപകടത്തില്‍ കലാശിച്ചത് എന്നാണ് വിവരം. നിയന്ത്രണം വിട്ട ട്രക്ക് ജനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപവീതം നൽകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. പരുക്കേറ്റവരുടെ ചികിത്സച്ചെലവ് സർക്കാർ വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.
SUMMARY: Truck rams into Ganesh procession; eight people die in tragedy

NEWS DESK

Recent Posts

ടിസിഎസ് 10 കെ മാരത്തൺ; നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം, ഇതു വഴിയുള്ള യാത്ര ഒഴിവാക്കുക

ബെംഗളൂരു: ടിസിഎസ് 10 കെ മാരത്തണിന്റെ ഭാഗമായി ഇന്നു രാവിലെ 5 മുതൽ 11 വരെ നഗരത്തിൽ ഗതാഗത നിയന്ത്രണം…

37 minutes ago

യെദ്യൂരപ്പയുടെ രാഷ്ട്രീയപ്രവർത്തനത്തിന്റെ 50-ാംവാർഷികം; ആഘോഷം 9ന്

ബെംഗളൂരു: ലിംഗായത്ത് നേതാവും മുൻ മുഖ്യമന്ത്രിയുമായ യെഡിയൂരപ്പ രാഷ്ട്രീയത്തിൽ 5 പതിറ്റാണ്ടു പിന്നിടുന്നതിന്റെ വാർഷികം ആഘോഷിക്കാനൊരുങ്ങി കർണാടക ബി.ജെ.പി. ‘യെദ്യൂരപ്പ…

40 minutes ago

ബെംഗളൂരു – മുംബൈ റൂട്ടില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ രണ്ട് പുതിയ ട്രെയിന്‍ സര്‍വീസുകള്‍

ബെംഗളൂരു: ഐ.ടി. നഗരമായ ബെംഗളൂരുവിനും രാജ്യത്തിന്റെ സാമ്പത്തികതലസ്ഥാനമായ മുംബൈയ്‌ക്കും ഇടയിലുള്ള യാത്ര സുഗമമാക്കാന്‍ വന്ദേ ഭാരത് സ്ലീപ്പര്‍ എക്‌സ്പ്രസ് ഉള്‍പ്പെടെ…

9 hours ago

ടി20 ചരിത്രത്തിലെ റെക്കോർഡ് റൺചേസ്; പഞ്ചാബ് കിംഗ്സ് ഡൽഹിയുടെ 265 റൺസ് വിജയലക്ഷ്യം മറികടന്നത് 18.5 ഓവറിൽ

ന്യൂഡൽഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റൽസിനെ റെക്കോര്‍ഡ് റണ്‍ചേസില്‍ മറികടന്ന് പ‌ഞ്ചാബ് കിംഗ്സ്. ഡൽഹി ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം പഞ്ചാബ്…

9 hours ago

16 വയസുകാരിയെ വിവാഹം കഴിച്ച് 28കാരന്‍; ശൈശവ വിവാഹത്തില്‍ വരന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസ്

കാസറഗോഡ്: ശൈശവ വിവാഹം നടത്തിയതിന് ഉസ്‌താദ് ഉൾപ്പെടെ നാലുപേർക്കെതിരെ കേസെടുത്ത് പോലീസ്. കാസറഗോഡ് അഴീക്കൽ ജുമാ മസ്‌ജിദിലാണ് സംഭവം നടന്നത്.…

9 hours ago

ലൈംഗിക ഉത്തേജന മരുന്ന് അധികമായി കഴിച്ചു, 29-കാരന് ദാരുണാന്ത്യം

ഗുരുഗ്രാം: ലൈംഗിക ശേഷി വർധിപ്പിക്കുന്ന മരുന്നിന്റെ ഓവർഡോസ് കാരണം 29-കാരൻ മരിച്ചതായി റിപ്പോർട്ട്. നാഗ്പുർ സ്വദേശിയായ രോഹിത് ലാലാണ് മരിച്ചത്.…

11 hours ago