Categories: TOP NEWSWORLD

പകരച്ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ച് ട്രംപ്; ചൈനയ്ക്ക്‌ ഇളവില്ല, തീരുവ 125 ശതമാനമാക്കി കൂട്ടി

വാഷിങ്ടൺ: ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ തിരിച്ചട‌ി തീരുവ മരവിപ്പിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. 90 ദിവസത്തേക്ക് തിരിച്ചടി തീരുവ 10 ശതമാനം മാത്രമാക്കിയതായി ട്രംപ് അറിയിച്ചു. അതേസമയം, ചൈനയ്ക്ക് മേല്‍ 125 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തുകയും ചെയ്തു. ചൈന 84 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. മൂന്നാംതവണയാണ് ചൈനയ്ക്കുമേല്‍ യുഎസ് അധിക തീരുവ ഏര്‍പ്പെടുത്തുന്നത്.

അമേരിക്കയുടെ പകരത്തീരുവ നയം കഴിഞ്ഞ ദിവസം രാവിലെ മുതലാണ് പ്രാബല്യത്തിലായത്. ചൈനയും ഇന്ത്യയും അടക്കം 86 രാജ്യങ്ങൾക്കെതിരെയാണ് ട്രംപ് ഭീമൻ തീരുവകൾ ചുമത്തിയിരിക്കുന്നത്. ചൈനയ്ക്ക് ട്രംപ് 104 ശതമാനം തീരുവ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു തിരിച്ചടിയായി യു എസ് ഉത്പന്നങ്ങള്‍ക്ക് ചൈനയും തീരുവ വര്‍ധിപ്പിച്ചു. യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് 34 ശതമാനമായിരുന്ന തീരുവ, 84 ശതമാനമായിട്ടാണ് കൂട്ടിയത്.

അമേരിക്കയിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്ക്‌ തീരുവ ഏർപ്പെടുത്താൻ തീരുമാനിച്ചതായി യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ചിരുന്നു. ലോകത്തെതന്നെ ഏറ്റവും വലിയ വിപണിയായ ചൈന തീരുവ ഉയർത്തിയത്‌ അമേരിക്കൻ കയറ്റുമതി കമ്പനികളുടെ അടിത്തറയിളക്കുമെന്ന വിലയിരുത്തലുമുണ്ട്‌. വിപണിയിൽ വൻ ഇടിവും ഉണ്ടായ സാഹചര്യത്തിലാണ്‌ ട്രംപിന്റെ മനംമാറ്റം.

സാമ്പത്തിക, വ്യാപാര നിയന്ത്രണങ്ങൾ തുടരാനാണ്‌ അമേരിക്ക ഉദ്ദേശിക്കുന്നതെങ്കിൽ ശക്തമായി തിരിച്ചടിക്കാൻ നിരവധി വഴികൾ മുന്നിലുണ്ടെന്ന്‌ ചൈനീസ്‌ വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ്‌ നൽകിയിരുന്നു. അമേരിക്കൻ സൈന്യവുമായി ചേർന്ന്‌ പ്രവർത്തിക്കുന്ന അമേരിക്കൻ ഫോട്ടോനിക്‌സ്‌, സിനെക്‌സസ്‌ തുടങ്ങി 12 കമ്പനികളെ ‘വിശ്വസിക്കാൻ കൊള്ളാത്ത’ സ്ഥാപനങ്ങളായി പ്രഖ്യാപിക്കുകയും ചെയ്‌തു. അമേരിക്കയിൽനിന്ന്‌ ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്കും വാഹനഭാഗങ്ങൾക്കും 25 ശതമാനം തീരുവ ഏർപ്പെടുത്തിയതായി കാനഡയും അറിയിച്ചു.

അതേസമയം പ്രതികാരച്ചുങ്കം ചുമത്തിയ രാജ്യങ്ങളെ പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നേരത്തെ രംഗത്ത് വന്നിരുന്നു. തന്നോട് ചർച്ച നടത്താൻ ശ്രമിക്കുന്ന രാജ്യങ്ങൾ, എന്തിനും തയ്യാറാണെന്ന് ട്രംപ് പ്രതികരിച്ചു. ഒത്തു തീ‍ർപ്പിലെത്താൻ രാജ്യങ്ങൾ വിളിച്ചു കെഞ്ചുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. നാഷണൽ റിപ്പബ്ലിക്കൻ കോൺഗ്രഷണൽ കമ്മിറ്റിയിൽ സംസാരിക്കവെയാണ് ട്രംപിന്‍റെ  പ്രതികരണം മരുന്നുനിർമാണ മേഖലയിലും കൂടുതൽ തീരുവ ഏർപ്പെടുത്തുമെന്ന സൂചനയും ട്രംപ്‌ നൽകി. ഇന്ത്യയെ വലിയ തോതിൽ ബാധിക്കാവുന്ന നീക്കമാണിത്‌.
<BR>
TAGS : DONALD TRUMP | RECIPROCAL TARIFF

SUMMARY : Trump orders 90-day pause on new tariffs except for China

Savre Digital

Recent Posts

പൂജാ അവധി; ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…

11 minutes ago

മൈസൂരു ദസറയ്ക്ക് തുടക്കം: ഉദ്ഘാടനം നിർവഹിച്ച് ബാനു മുഷ്താഖ്

ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ​ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…

42 minutes ago

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്; ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ള അഞ്ചുപേരുടെ ജാമ്യാപേക്ഷയില്‍ നോട്ടീസ്

ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…

1 hour ago

അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക്  മാറ്റി

കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…

2 hours ago

ഷാൻ വധക്കേസ്; ആര്‍എസ്‌എസുകാരായ നാല് പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി

ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്‌എസ് പ്രവർത്തകർക്കാണ്…

3 hours ago

കോഴിക്കോട് ഗോകുലം മാളില്‍ തീപിടിത്തം

കോഴിക്കോട്: അരയിടത്ത് പാലത്തുള്ള ഗോകുലം മാളില്‍ തീപിടിത്തം. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇലക്‌ട്രോണിക്‌സ് വിഭാഗത്തിലാണ് തീപിടിത്തം നടന്നത്. തീ…

3 hours ago