ഇ​റാ​നി​ൽ വൻ ആക്രമണം നടത്തി ഉ​ന്ന​ത സൈ​നി​ക നേ​താ​ക്ക​ളെ വ​ധി​ച്ചു​വെ​ന്ന് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​നി​ലെ തെഹ്റ​നി​ൽ വീ​ണ്ടും വ്യാ​പ​ക ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി ഉ​ന്ന​ത സൈ​നി​ക നേ​താ​ക്ക​ൾ കൊ​ല്ല​പ്പെ​ട്ടു​വെ​ന്നും സാ​മൂ​ഹ​മാ​ധ്യ​മ​മാ​യ ട്രൂ​ത്തി​ലൂ​ടെ ട്രം​പ് വെ​ളി​പ്പെ​ടു​ത്തി. ഇറാനിൽ നടത്തിയ വ്യോമാക്രമണത്തിന്റേതെന്ന് അവകാശപ്പെട്ട് ഒരുമിനിറ്റും എട്ടുസെക്കൻഡും ദൈർഘ്യമുള്ള വീഡിയോദൃശ്യവും യുഎസ് പ്രസിഡന്റ് പങ്കുവെച്ചിട്ടുണ്ട്. അതേസമയം ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച് ഇ​റാ​ൻ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

ഇറാനെ വളരെ മോശമായും അവിവേകത്തോടെയും നയിച്ച നിരവധി സൈനിക നേതാക്കൾ ടെഹ്‌റാനിൽ നടന്ന വൻ ആക്രമണത്തോടെ അവസാനിപ്പിക്കപ്പെട്ടു എന്നായിരുന്നു വീഡിയോക്കൊപ്പം ട്രംപ് കുറിച്ചത്. ആക്രമണത്തിന്റെ ദൃശ്യം പങ്കുവെച്ചിട്ടുണ്ടെങ്കിലും എപ്പോളാണ് ആക്രമണം നടത്തിയതെന്നോ ആരൊക്കെയാണ് കൊല്ലപ്പെട്ടതെന്നോ വ്യക്തമല്ല.

ഇറാന് അന്ത്യശാസനം നൽകി മണിക്കൂറുകൾക്കുള്ളിലാണ് ഇറാനിലെ മുതിർന്ന സൈനിക നേതാക്കളെ വധിച്ചെന്ന് അവകാശപ്പെട്ട് ട്രംപ് രംഗത്തെത്തിയത്. 48 മണിക്കൂറിനുള്ളിൽ അമേരിക്കയുമായി കരാറിലെത്തിയില്ലെങ്കിൽ ഇറാനുമേൽ നരകം പെയ്തിറങ്ങുമെന്നായിരുന്നു ട്രംപിന്റെ അന്ത്യശാസനം.

ഹോർമുസ് തുറക്കാൻ ഇറാന് നീട്ടിനൽകിയ സമയപരിധി തിങ്കളാഴ്ച അവസാനിക്കാനിരിക്കേയാണ് ട്രംപ് മുന്നറിയിപ്പ് നൽകിയത്. ഇറാൻ വെടിവെച്ചിട്ട യു.എസ്. വിമാനത്തിൽനിന്ന് താഴേക്ക് ചാടിയ വൈമാനികനായി ഇറാന്റെയും യു.എസിന്റെയും സൈന്യങ്ങൾ തിരച്ചിൽ തുടരവേയാണ് പ്രസ്താവന. കരാറുണ്ടാക്കിയില്ലെങ്കിൽ ബോംബിട്ട് ഇറാനെ ശിലായുഗത്തിലേക്ക് പറഞ്ഞയക്കുമെന്ന് നേരത്തേ ട്രംപ് ഭീഷണിമുഴക്കിയിരുന്നു.
SUMMARY: Trump says he carried out a major attack on Iran, killing top Iranian military leaders

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വിദ്യാർഥികൾക്കിടയിലെ ലഹരിമരുന്ന് വിൽപ്പന ആശങ്കാജനകം; രണ്ട് വർഷത്തിനിടെ ആറിരട്ടി വർധന

ബെംഗളൂരു: കർണാടകയിൽ വിദ്യാർഥികൾ ലഹരിമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്ന സംഭവങ്ങൾ ആശങ്കാജനകമായി വർധിക്കുന്നതായി...

കർണാടകയിൽ മഴ തുടരും; ബെംഗളൂരുവിൽ ചാറ്റൽമഴയ്ക്ക് സാധ്യത

ബെംഗളൂരു: കർണാടകയിൽ വരും ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്...

മെസി അന്താരാഷ്ട്ര ഫുട്‌ബോളിൽനിന്ന് വിരമിച്ചു

ന്യൂയോര്‍ക്ക്: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ചു....

ബെംഗളൂരുവിലെ മേല്‍പ്പാലങ്ങളില്‍ ഇനി മുതല്‍ ഇരുചക്ര വാഹനങ്ങൾക്ക് വിലക്ക്; പുതിയ ട്രാഫിക് നിയമങ്ങൾ സെപ്റ്റംബർ 4 മുതൽ  

ബെംഗളൂരു: നഗരത്തിലെ പ്രധാന എലിവേറ്റഡ് പാതകളിൽ പുതിയ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു....

യൂത്ത് കോൺഗ്രസ് നേതാവ് പ്രതിയായ എംഡിഎംഎ കേസിൽ യുവതിയും ആഫ്രിക്കൻ പൗരനും അറസ്റ്റിൽ

കാസറഗോഡ്‌: യൂത്ത് കോൺഗ്രസ് നേതാവ് പ്രതിയായ കാസറഗോഡ്‌ കാലിക്കടവ് ചന്തേര എം.ഡി.എം.എ...

ഡെലിവറി ജീവനക്കാരനെ കൊള്ളയടിച്ചു; മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: ഗുബ്ബലാല മെയിൻ റോഡിന് സമീപം പലചരക്ക് വിതരണ ജീവനക്കാരനെ ഭീഷണിപ്പെടുത്തി...

ബാബുസാപാളയ സെൻറ് ജോസഫ് ഇടവകയില്‍ ഓണാഘോഷം

ബെംഗളൂരു: ബാബുസാപാളയ സെൻറ് ജോസഫ് ഇടവക മലയാളം മിഷൻ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ...

കേരളസമാജം പൂക്കള മത്സരം സംഘടിപ്പിച്ചു 

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം ഓണാഘോഷങ്ങളുടെ ഭാഗമായി ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ ഓഡിറ്റോറിയത്തില്‍...

Related Articles

Popular Categories