LATEST NEWS

ഗാസയിൽ 60 ദിവസത്തെ വെടിനിർത്തൽ; ഇസ്രയേൽ സമ്മതിച്ചതായി ട്രംപ്

വാഷിങ്ടൻ: ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് ആവശ്യമായ വ്യവസ്ഥകൾ ഇസ്രയേൽ അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ‘യുദ്ധം അവസാനിപ്പിക്കാൻ എല്ലാ കക്ഷികളുമായും ചർച്ച ചെയ്യും. ഖത്തറിന്റെയും ഈജിപ്തിന്റെയും പ്രതിനിധികൾ ഈ അന്തിമ നിർദേശം ഹമാസിന് കൈമാറും. നിർദേശം ഹമാസ് കൂടെ അംഗീകരിക്കുന്നതോടെ ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരും’- ട്രംപ് കുറിച്ചു.

60 ദിവസം നീണ്ടു നിൽക്കുന്ന വെടിനിർത്തലിനിടെ കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനമായില്ലെങ്കിൽ ഹമാസ് കൂടുതൽ പ്രതിസന്ധി നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. വെടിനിർത്തലിന് ഖത്തർ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള മധ്യസ്ഥരുമായും നിർദേശങ്ങൾ പങ്കുവയ്ക്കുമെന്നും ഹമാസ് നേതൃത്വത്തെ മധ്യസ്ഥർ ഇക്കാര്യം അറിയിക്കണമെന്നും ട്രംപ് പറഞ്ഞു.

ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിൽ വരും ദിവസങ്ങളിൽ ബന്ദികളെ വിട്ടയച്ചുള്ള വെടിനിർത്തൽ കരാർ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ട്രംപ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ഗാസയിൽ കുട്ടികളുടെ ജന്മദിനാഘോഷം നടക്കുന്നതിനിടെ കഫേയിൽ ഇസ്രയേലി യുദ്ധവിമാനങ്ങൾ ബോംബിട്ടതിനെ തുടർന്ന്‌ 39 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. സഹായ വിതരണകേന്ദ്രങ്ങളിൽ ഭക്ഷണം തേടിയെത്തിയ ഒരു ഡസനിലധികം പേരെ വെടിവച്ചുകൊന്നു. ചൊവ്വാഴ്‌ച ഗാസയിലുടനീളം ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 95 പേർ കൊല്ലപ്പെട്ടു. വെടിനിർത്തൽ ചർച്ചകൾ ഇസ്രയേൽ അട്ടിമറിക്കുന്നുവെന്ന് ഹമാസ്‌ നേതാക്കൾ പ്രതികരിച്ചു.
SUMMARY: Trump says Israel has agreed to a 60-day ceasefire in Gaza

NEWS DESK

Recent Posts

സെനറ്റ് ഹാളിലെ ഭാരതാംബ ചിത്ര വിവാദം; കേരള സർവകലാശാലാ രജിസ്ട്രാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തെ തുടർന്ന് ഗവർണർ പങ്കെടുക്കുന്ന പരിപാടിക്ക് സർവകലാശാലയിൽ അനുമതി നിഷേധിച്ച കേരള സർവകലാശാല രജിസ്ട്രാർ കെ…

4 minutes ago

ശുചിമുറിയിൽ സഹപ്രവർത്തകയുടെ ദൃശ്യങ്ങൾ രഹസ്യമായി മൊബൈൽ ഫോണില്‍ പകര്‍ത്തി; ഇൻഫോസിസ് ടെക്കി അറസ്റ്റിൽ

ബെംഗളൂരു: ഐ.ടി.കമ്പനിയുടെ വനിതാ ശുചിമുറിയിൽ മൊബൈൽ ഫോണില്‍ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ ജീവനക്കാരൻ അറസ്റ്റിൽ.  മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ സ്വപ്നിൽ…

56 minutes ago

ആലപ്പുഴയില്‍ അച്ഛന്‍ മകളെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി

ആലപ്പുഴ: ഓമനപ്പുഴയില്‍ അച്ഛൻ മകളെ കൊലപ്പെടുത്തി. എയ്ഞ്ചല്‍ ജാസ്മിൻ (28) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ അച്ഛൻ ജിസ്മോൻ എന്ന ഫ്രാൻസിസ്…

1 hour ago

കോടതിയലക്ഷ്യ കേസില്‍ ഷെയ്ഖ് ഹസീനയ്ക്ക് ആറ് മാസം തടവ്

ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രിയും അവാമി ലീഗ് നേതാവുമായ ഷെയ്ഖ് ഹസീനയ്ക്ക് ധാക്കയിലെ അന്താരാഷ്ട്ര ക്രൈംസ് ട്രിബ്യൂണല്‍ ആറ് മാസം…

2 hours ago

സൂംബ പരിശീലനത്തിനെതിരായ വിമര്‍ശനം; ടി കെ അഷ്‌റഫിനെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ്

കോഴിക്കോട്: സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് ലഹരി വിരുദ്ധ ക്യാംപെയിനിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങളില്‍ സുംബ പരിശീലിപ്പിക്കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച…

2 hours ago

യുവാക്കളിലെ ഹൃദയാഘാതവും കോവിഡ് വാക്‌സിനുമായി ബന്ധമില്ല: കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: ഹൃദയാഘാതം മൂലം പെട്ടെന്നുണ്ടാകുന്ന മരണങ്ങള്‍ക്ക് കോവിഡ് വാക്സീനുമായി ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യൻ കൗണ്‍സില്‍ ഫോർ മെഡിക്കല്‍ റിസർച്ചും…

3 hours ago