Categories: TOP NEWSWORLD

ട്രംപിനെ വെടിവെച്ചത് ഇരുപതുകാരനെന്ന് റിപ്പോര്‍ട്ട്

അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വെടിവെച്ചത് 20കാരനെന്ന് റിപ്പോർട്ട്. പെൻസില്‍വാനിയ സ്വദേശിയെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്.ബി.ഐ) തിരിച്ചറിഞ്ഞതായി റിപ്പോർട്ടുകള്‍ പറയുന്നു. അതേസമയം, ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി എഫ്.ബി.ഐ അറിയിച്ചു. തങ്ങളുടെ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തുണ്ടെന്നും സീക്രറ്റ് സർവീസുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും എഫ്.ബി.ഐ വ്യക്തമാക്കി. ട്രംപിനെ നേരെ നടന്നത് കൊലപാതക ശ്രമമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

സീക്രറ്റ് സർവീസ് സംഘമാണ് അക്രമിയെ വെടിവെച്ച്‌ കൊന്നത്. രണ്ടുപേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈയിടെയാണ് ട്രംപിന്റെ സുരക്ഷാസന്നാഹം വർധിപ്പിച്ചത്. അതേസമയം, നിലവില്‍ ഭീഷണി ഒഴിഞ്ഞതായാണ് വിശ്വസിക്കുന്നതെന്ന് പെൻസില്‍വാനിയ സ്റ്റേറ്റ് പോലീസ് അറിയിച്ചു. ആക്രമണത്തില്‍ തന്റെ ബന്ധുവിന് പരിക്കേറ്റതായി ടെക്സാസിലെ റിപ്പബ്ലിക്കൻ യു.എസ് പ്രതിനിധി റോണി ജാക്സണ്‍ പറഞ്ഞു. കഴുത്തിലാണ് ഇയാള്‍ക്ക് വെടിയേറ്റത്.

TAGS : DONALD TRUMP | GUNSHOT
SUMMARY : Donald Trump Shooting: FBI identifies shooter as 20-year-old Pennsylvania man

Savre Digital

Recent Posts

കള്ളവോട്ട് ആരോപണം: തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ ഏറ്റുമുട്ടൽ കടുപ്പിച്ച് ബെംഗളൂരുവിൽ നാളെ രാഹുൽ ഗാന്ധിയുടെ പ്രതിഷേധം

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…

4 hours ago

മതപരിവർത്തന ആരോപണം; ഒഡിഷയിൽ മലയാളി വൈദികർക്കും കന്യാസ്ത്രീകൾക്കുമെതിരെ ആക്രമണം

ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…

5 hours ago

സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുന്നു; തുടരാൻ ആഗ്രഹമില്ലെന്ന് മാനേജ്മെന്റിനെ അറിയിച്ചതായി റിപ്പോർട്ട്

ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…

5 hours ago

ചാമുണ്ഡി ഹിൽസിൽ കർണാടക ആർടിസി ബസ് മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…

6 hours ago

രാഹുലിന്റെ പ്രതിഷേധ റാലി; ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…

6 hours ago

തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു

തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…

6 hours ago