Categories: KARNATAKA

ചാലുക്യ എക്സ്പ്രസിൽ ടിടിഇ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് നേരെ ആക്രമണം; ഒരു മരണം

ബെംഗളൂരു: ചാലൂക്യ എക്‌സ്‌പ്രസിൽ ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ട ടിടി ഉൾപ്പെടെയുള്ള ട്രെയിൻ ജീവനക്കാരെ യാത്രക്കാരൻ ആക്രമിച്ചു. സംഭവത്തിൽ ട്രെയിൻ കാറ്ററിംഗ് അറ്റൻഡർ മരിക്കുകയും, നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

പോണ്ടിച്ചേരി-മുംബൈ ചാലൂക്യ എക്‌സ്പ്രസ് ട്രെയിൻ ധാർവാഡിൽ നിന്ന് ബെലഗാവിയിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. മധ്യപ്രദേശിലെ ഝാൻസി സ്വദേശി ദേവഋഷി വർമ്മ (23) ആണ് മരിച്ചത്.

ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ട ടിടിഇയെ പ്രകോപിതനായ യാത്രക്കാരൻ നെഞ്ചിൽ കുത്തുകയായിരുന്നു. സംഭവത്തിൽ മൂന്ന് യാത്രക്കാർക്കും ടിടിഇ അഷ്‌റഫ് അലിക്കും പരുക്കേറ്റു. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരുക്കേറ്റവരെ ഉടൻ ബെലഗാവിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ദേവഋഷിയുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവം നടന്നയുടൻ ട്രെയിൻ നിർത്തിയപ്പോൾ യാത്രക്കാരൻ ഓടിരക്ഷപ്പെട്ടു. ടിടിഇയുടെ പരാതിയിൽ റെയിൽവേ പോലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

Savre Digital

Recent Posts

വെ​ന​സ്വേ​ല പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മഡുറോയേയും ഭാര്യയേയും ന്യൂയോർക്കിലെത്തിച്ചു; യുഎസ് കോടതിയിൽ വിചാരണ നേരിടണം

വാഷിങ്ടണ്‍: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്‌ളാറസിനെയും ന്യൂയോര്‍ക്കില്‍ എത്തിച്ചു. മാന്‍ഹട്ടിലുള്ള ഹെലിപോര്‍ട്ടിലാണ് ഇരുവരെയും എത്തിച്ചത്. തുടര്‍ന്ന്…

1 hour ago

നന്മ ബെംഗളൂരു കേരളസമാജം വാര്‍ഷിക പൊതുയോഗവും ക്രിസ്മസ്- പുതുവത്സരാഘോഷവും ഇന്ന്

ബെംഗളൂരു: നന്മ ബെംഗളൂരു കേരളസമാജം വാര്‍ഷിക പൊതുയോഗവും ക്രിസ്മസ്- പുതുവത്സരാഘോഷവും ഇന്ന് വൈകിട്ട് നാല് മുതല്‍ ഹുളിമാവ്‌ സാന്തോം ചര്‍ച്ചില്‍…

1 hour ago

മദീനയില്‍ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ നാല് പേര്‍ മരിച്ചു; മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍

റിയാദ്: സൗദി അറേബ്യയിലെ മദീനക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു. മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി നടുവത്ത്‌…

2 hours ago

തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വൻ തീപ്പിടിത്തം; സ്റ്റേഷന് സമീപം പാർക്ക് ചെയ്ത നൂറിലേറെ ബൈക്കുകൾ കത്തിനശിച്ചു

തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വൻ തീപ്പിടിത്തം. റെയിൽവേ സ്റ്റേഷനിലെ ബൈക്ക് പാർക്കിങ് ഏരിയയിലാണ് തീപിടിച്ചത്. നിരവധി ബൈക്കുകൾ കത്തി…

2 hours ago

ബെംഗളൂരുവിൽ കബൺപാർക്കിനും ലാൽബാഗിനും സമാനമായി 153 ഏക്കറില്‍ ജൈവവൈവിധ്യ പാർക്ക് വരുന്നു

ബെംഗളൂരു: നഗരത്തില്‍ കബൺപാർക്കിനും ലാൽബാഗിനും സമാനമായി മറ്റൊരു പാർക്കുകൂടി വരുന്നു. യെലഹങ്കയ്ക്ക് സമീപം 153 ഏക്കർ വിസ്തൃതിയിൽ ജൈവവൈവിധ്യ പാർക്ക്…

3 hours ago

ഹൊസൂർ–കണ്ണൂർ വാരാന്ത്യ സ്വിഫ്റ്റ് ഡീലക്സ് ബസ് ബെംഗളൂരുവിലേക്ക് നീട്ടി

ബെംഗളൂരു: കേരള ആർടിസിയുടെ ഹൊസൂർ–കണ്ണൂർ വാരാന്ത്യ സ്വിഫ്റ്റ് ഡീലക്സ് ബസ് ബെംഗളൂരുവിലേക്ക് നീട്ടി. ഹൊസൂരിൽ നിന്നും ആരംഭിക്കുന്ന ബസില്‍ യാത്രക്കാരുടെ…

3 hours ago