ബെംഗളൂരു: കർണാടകയിലെ തുംഗഭദ്ര അണക്കെട്ടിന്‍റെ ഗേറ്റിന് തകരാർ. കൊപ്പാൾ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഡാമിന്‍റെ 19-ാമത് ഗേറ്റിനാണ് തകരാർ സംഭവിച്ചത്. ശനിയാഴ്ച രാത്രി ഡാമിന്റെ ഗേറ്റിലെ ചെങ്കല്ലുകൾ പൊട്ടുകയായിരുന്നു.
പിന്നാലെ അണക്കെട്ടിന് തകരാർ സംഭവിക്കാതിരിക്കാൻ മറ്റ് ഗേറ്റുകൾ ഉയർത്തുകയായിരുന്നു. 60 ടിഎംസി വെള്ളം ഒഴുക്കി കളഞ്ഞാലേ ഗേറ്റിലെ അറ്റക്കുറ്റപ്പണികൾ നടക്കൂ എന്ന് അധികൃതർ പറഞ്ഞു.
ഗേറ്റ് തകര്‍ന്നതിനെ തുടര്‍ന്ന് ഡാമിൽ നിന്ന് വൻതോതിൽ വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നുമുണ്ട്. അണക്കെട്ടിന്‍റെ സുരക്ഷക്കായി 33 ഗേറ്റുകളും മറ്റ് തുറന്നിട്ടുണ്ട്. ഇതോടെ നാല് ജില്ലകളിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. കോപ്പാൾ, വിജയനഗര, ബെള്ളാരി, റായ്ച്ചൂർ ജില്ലകളിലാണ് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.
മുല്ലപെരിയാർ കഴിഞ്ഞാൽ സുർക്കി മിശ്രിതം കൊണ്ട് നിർമിച്ച രാജ്യത്തെ രണ്ടാമത്തെ വലിയ ഡാമാണ് ഇത്. 1953 ലാണ് ഡാം കമ്മിഷന്‍ ചെയ്തത്. ആന്ധ്രയും തെലങ്കാനയും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ കർഷകർ ആശ്രയിക്കുന്നത് ഈ ഡാമിലെ വെള്ളത്തെയാണ്.
TAGS: KARNATAKA | TUNGABHADRA DAM
SUMMARY: Gate of Tungabhadra Dam in Karnataka breaks releasing massive water; high alert issued
ബെംഗളൂരു: ശക്തമായ മഴയെ തുടർന്ന് ബെംഗളൂരു ശിവജി നഗറിലെ ബൗറിംഗ് ആൻഡ് ലേഡി കഴ്‌സൺ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണു ഏഴ്…
കാസറഗോഡ്: കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടില്‍ പോലിസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. പുങ്ങംചാലിലെ കൊടിയംകുണ്ട് വീട്ടില്‍ രാജു…
ബെംഗളൂരു: ധാര്‍വാഡിലെ ഹുബ്ബള്ളി-ധാര്‍വാഡ് ബൈപാസ് റോഡിലെ ഹാലിയാൽ അണ്ടർപാസിന് സമീപം ടിബറ്റൻ വംശജനായ ബുദ്ധസന്യാസിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ട്ഗോഡ്…
ജബല്‍പൂര്‍: മധ്യപ്രദേശില്‍ യാത്രക്കാരുമായി സഞ്ചരിച്ച ക്രൂയിസ് ബോട്ട് നദിയില്‍ മുങ്ങിയുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. സംഭവത്തില്‍ നിരവധി പേരെ…
തിരുവനന്തപുരം: കേരളത്തില്‍ തൂക്കുമന്ത്രിസഭയ്ക്ക് സാധ്യതയെന്ന് ടുഡേയ്സ് ചാണക്യയുടെ എക്സിറ്റ് പോള്‍ പ്രവചനം. ഒരു മുന്നണിക്കും കേരളത്തില്‍ ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാത്ത…
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി നേടാന്‍ അവസരം. രാജ്യത്തെ വിവിധ ശാഖകളിലായി അപ്രന്റീസ് റിക്രൂട്ട്‌മെന്റാണ് നടക്കുന്നത്. ആകെ 1865…