BENGALURU UPDATES

ടോൾ പിരിക്കാതെ തുരങ്ക റോഡ് നിർമിക്കാനാകില്ലെന്ന് ഡി.കെ. ശിവകുമാർ

ബെംഗളൂരു: ടോൾ പിരിക്കാതെ സിൽക്ക്ബോർഡ്-ഹെബ്ബാൾ തുരങ്ക റോഡ് നിർമിക്കാനാകില്ലെന്ന് ബെംഗളൂരു നഗരവികസനത്തിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. സമയം ലാഭിക്കണമെങ്കിൽ ടോൾ നൽകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ഹെബ്ബാൾ എസ്റ്റീം മാൾ മുതൽ സിൽക്ക് ബോർഡ് ജംക്ഷൻ വരെ 16.6 കിലോമീറ്റർ ദൂരത്തിലാണ് തുരങ്ക റോഡ് നിർമിക്കുക. വിശദപദ്ധതി രേഖ പ്രകാരം നിലവിലെ യാത്രാസമയമായ 90 മിനിറ്റ് 45 ആയി കുറയ്ക്കാൻ ഇതു സഹായിക്കും. മേക്രി സർക്കിൾ, റേസ് കോഴ്സ്, ലാൽബാഗ് എന്നിവിടങ്ങളിലൂടെ തുരങ്ക റോഡിലേക്കു കടക്കാനാകും. പാതയിലൂടെ യാത്ര ചെയ്യാൻ കാറിനു 330 രൂപ ടോൾ ഈടാക്കേണ്ടി വരുമെന്നാണ് നിഗമനം. നേരത്തേ പദ്ധതിക്കു സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു.

SUMMARY: Tunnel road not possible without users paying toll says D.K. Shivakumar.

WEB DESK

Recent Posts

താമരശ്ശേരി ചുരത്തില്‍ കൂട്ട അപകടം; ഏഴു വാഹനങ്ങള്‍ തകര്‍ന്നു

താമരശേരി: താമരശേരി ചുരത്തില്‍ നിയന്ത്രണംവിട്ട ലോറി നിരവധി വാഹനങ്ങളിലിടിച്ച്‌ അപകടം. ചുരം ഇറങ്ങുകയായിരുന്ന ലോറിയുടെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് ഏഴ്…

17 minutes ago

ചിത്രരചന മത്സരം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി നെലമംഗല കരയോഗത്തിന്റെ നേതൃത്വത്തിൽ ചിത്രരചന മത്സരം സംഘടിപ്പിച്ചു. മത്സര വിജയികൾക്ക് സമ്മാനദാനവും പങ്കെടുത്ത…

32 minutes ago

കേരളസമാജം ബെംഗളൂരു നോര്‍ത്ത്‌ വെസ്റ്റ്‌ ഭാരവാഹികള്‍

ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോര്‍ത്ത്‌ വെസ്റ്റിന്റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. ഭാരവാഹികള്‍ ആര്‍. മുരളീധര്‍ - പ്രസിഡന്‍റ്‌ മാതൂകുട്ടി ചെറിയാന്‍-…

45 minutes ago

ബലാത്സംഗക്കേസ്: വേടൻ്റെ മുൻകൂർ ജാമ്യാപേക്ഷയില്‍ വാദം പൂർത്തിയായി, വിധി ബുധനാഴ്ച

കൊച്ചി: വേടൻ്റെ മുൻകൂർ ജാമ്യാപേക്ഷയില്‍ വാദം പൂർത്തിയായി. വളരെ കനത്ത വാദപ്രതിവാദങ്ങളാണ് കോടതിയില്‍ നടന്നത്. ഇരു വിഭാഗങ്ങളുടേയും വാദങ്ങള്‍ കേട്ട…

57 minutes ago

റീല്‍സിനു വേണ്ടി കാല്‍ കഴുകി; ഗുരുവായൂര്‍ തീര്‍ഥക്കുളത്തില്‍ ചൊവ്വാഴ്ച പുണ്യാഹം

തൃശൂര്‍: റീല്‍സ് ചിത്രീകരിക്കാന്‍ യുവതി ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ കാല്‍ കഴുകിയ സംഭവത്തില്‍ നാളെ കുളത്തില്‍ പുണ്യാഹം നടത്തും. ക്ഷേത്രത്തില്‍ 6…

2 hours ago

മോദിയുടെ ബിരുദ വിവരങ്ങള്‍ പുറത്തുവിടില്ല; വിവരാവകാശ കമ്മീഷൻ്റെ ഉത്തരവ് റദ്ദാക്കി ഡല്‍ഹി ഹൈക്കോടതി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് ഉള്‍പ്പടെ ഡിഗ്രി രേഖകള്‍ കാണിക്കണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. കമ്മീഷൻ…

2 hours ago