ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ടണലിന്റെ ഒരു ഭാഗം തകര്‍ന്ന് മുപ്പതോളം തൊഴിലാളികള്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി നിര്‍മ്മാണ കമ്പനി ഒരു നിരീക്ഷണ സംഘത്തെ ടണലിനുള്ളിലേക്ക് അയച്ചതായി പൊലീസ് അറിയിച്ചു. ശ്രീശൈലം ഡാമിന്റെ പിന്നിലായുള്ള ടണലിന്റെ ഒരുഭാഗമാണ് തകര്‍ന്നത്. അറ്റകുറ്റപണികള്‍ക്കായാണ് തൊഴിലാളികള്‍ ടണലില്‍ ഇറങ്ങിയത്. മൂന്ന് പേര്‍ രക്ഷപ്പെട്ടെങ്കിലും മുപ്പത് പേരെങ്കിലും അകത്ത് കുടുങ്ങി കിടക്കുന്നതായാണ് പ്രാഥമിക വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ അംറാബാദില്‍ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാലിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന ഭാഗത്താണ് തുരങ്കം സ്ഥിതി ചെയ്യുന്നത്. അടച്ചിട്ടിരിക്കുകയായിരുന്ന തുരങ്കം നാലുദിവസം മുമ്പാണ് തുറന്നത്.
സംഭവത്തില്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഞെട്ടല്‍ രേഖപ്പെടുത്തി. ടണലില്‍ കുടുങ്ങി കിടക്കുന്നവരുടെ കൃത്യമായ എണ്ണം മുഖ്യമന്ത്രിയും പറയുന്നില്ല. ജില്ലാ കളക്ടര്‍, ഫയര്‍ഫോഴ്‌സ്, ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവരോട് സംഭവസ്ഥലത്ത് അടിയന്തിരമായി എത്താനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
നെടുങ്കണ്ടം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ വോട്ടർമാർ നന്ദികേട് കാണിച്ചുവെന്ന തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മുൻ…
തിരുവനന്തപുരം: നെടുമങ്ങാട് അഴീക്കോട് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് ഗുരുതര പരുക്ക്. ഇന്ന് രാവിലെ ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ്…
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ യു.ഡി.എഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു. ഇടവക്കോട് വാർഡിൽ മത്സരിച്ച സിനി(50) ആണ് മരിച്ചത്. ശ്രീകാര്യത്തിലുള്ള വീട്ടിൽ…
ബെംഗളൂരു: കണ്ണൂർ അലവിൽ സ്വദേശി കെ പി വസന്തന്‍ (74) ബെംഗളൂരുവില്‍ അന്തരിച്ചു. ടി.സി. പാളയ, കിത്തിഗന്നൂർ ന്യൂ സിറ്റി…
ബെംഗളൂരു: ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമ കർണാടകയില്‍ എത്തി. ഉത്തര കന്നഡ ജില്ലയിലെ മുണ്ട്‌ഗോഡ് ടിബറ്റൻ കേന്ദ്രത്തിലെ ഡ്രിപങ് ഗൊമാങ്…
തിരുവനന്തപുരം: വലിയ ഒറ്റക്കക്ഷിയായി ഭരണം പിടിച്ചെടുത്ത തിരുവനന്തപുരം കോർപ്പറേഷന്റെ ചുക്കാന്‍ ആരെ ഏല്‍പ്പിക്കുമെന്ന ചര്‍ച്ചകള്‍ സജീവം.. മുതിര്‍ന്ന ബിജെപി നേതാവ്…