ബെംഗളൂരു: കാട്ടാനയുടെ ജഡം കാപ്പിതോട്ടത്തിലെ കുളത്തിൽ കണ്ടെത്തി. കുടകിലെ ജെല്ലടയ അമ്മാതിക്ക് സമീപമുള്ള കാപ്പി എസ്റ്റേറ്റിലാണ് സംഭവം. ആന കുളത്തിൽ അബദ്ധത്തിൽ വീണതായിരിക്കുമെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം.പത്ത് വയസ്സുള്ള ആൺ ആനയുടെ ജഡമാണ് കണ്ടെത്തിയത്. വെള്ളം കുടിക്കാനിറങ്ങിയപ്പോൾ കുളത്തിലേക്ക് വീണതായിരിക്കാമെന്നാണ് സംശയം.
കുളത്തിന് ആഴം കൂടിയതിനാൽ ആനയ്ക്ക് കരയിലേക്ക് തിരികെ കയറാൻ കഴിഞ്ഞില്ല. വ്യാഴാഴ്ച രാവിലെ കുളം സന്ദർശിച്ച എസ്റ്റേറ്റിലെ തൊഴിലാളികളാണ് ആനയുടെ ജഡം കണ്ടെത്തി ഉടൻ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്.
ജില്ലാ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) ജഗന്നാഥ്, അസിസ്റ്റൻ്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (എസിഎഫ്) ഗോപാൽ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ (ആർഎഫ്ഒ) ശിവറാം, വൈൽഡ് ലൈഫ് വെറ്ററിനറി സ്പെഷ്യലിസ്റ്റ് ഡോ.ചെട്ടിയപ്പ, ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.
TAGS: KARNATAKA | ELEPHANT DEATH
SUMMARY: Ten-year-old tusker found dead in pond of coffee estate
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…
ന്യൂഡൽഹി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന്…
ഇൻഡോർ: കെട്ടിടം തകർന്നുവീണ് രണ്ട് പേർ മരിച്ചു. അപകടത്തിൽ 12 പേർക്ക് പരിക്ക്. ജവഹർ മാർഗിൽ പ്രേംസുഖ് ടാക്കീസിന് പിന്നിലെ…
വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ ഒളിച്ചിരുന്ന് അഫ്ഗാന് ബാലന് ഇന്ത്യയിലെത്തി. ഞായറാഴ്ച രാവിലെ കാബൂളിൽ നിന്ന് ഡൽഹിയിലേക്ക് വന്ന വിമാനത്തിലായിരുന്നു 13വയസുകാരന്റെ…
ന്യൂഡൽഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്നു രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിക്കും. വൈകുന്നേരം നാലിന് ഡൽഹി വിജ്ഞാൻ ഭവനിൽ…