LATEST NEWS

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ വീടുകളില്‍ സന്ദർശനം നടത്തി ടിവികെ ജില്ലാ നേതാക്കൾ

ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ വീടുകൾ സന്ദർശിച്ച് ടിവികെ ജില്ലാ നേതാക്കൾ. ടിവികെ കരൂർ ഈസ്റ്റ്‌ ജില്ലാ സെക്രട്ടറി, ട്രഷറർ തുടങ്ങിയവരാണ് സന്ദർശനം നടത്തിയത്. 41 പേരുടെ മരണത്തിനിടയാക്കിയ കരൂര്‍ ദുരന്തത്തിന് ശേഷം ആദ്യമായാണ് ടിവികെ നേതാക്കൾ ദുരന്തബാധിതരുടെ വീടുകളിൽ എത്തുന്നത്.

അപകടസ്ഥലത്ത് നിന്ന് വിജയ് പെട്ടെന്ന് മടങ്ങിയതിലും, അപകടശേഷം വേണ്ട നിർദേശങ്ങൾ നൽകാതിരുന്നതിലും കരൂരിലെ പാർട്ടി പ്രവർത്തകർക്ക് അമർഷമുണ്ട്. വിജയ് ഉടൻ കരൂരിൽ എത്തണമെന്നാണ്  ടിവികെ പ്രവര്‍ത്തകരുടെ ആവശ്യം.

സെപ്തംബർ 27 ന് വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. നിശ്ചയിച്ചതിലും ആറ് മണിക്കൂര്‍ വൈകി വൈകിട്ട് ഏഴ് മണിയോടെയായിരുന്നു വിജയ് പരിപാടിക്ക് എത്തിയത്. ഈ സമയമത്രയും ഭക്ഷണവും വെള്ളവുമില്ലാതെ ആളുകള്‍ കാത്തുനിന്നു. വിജയ് പ്രസംഗം ആരംഭിച്ച് അല്‍പസമയം കഴിഞ്ഞപ്പോള്‍ തന്നെ ആളുകള്‍ തളര്‍ന്നുതുടങ്ങി. സ്ഥലത്തുണ്ടായിരുന്ന പൊലീസും ടിവികെ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ ആളുകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആദ്യ ദിനം 38 പേരായിരുന്നു മരിച്ചത്. പത്ത് കുട്ടികള്‍, പതിനാറ് സ്ത്രീകള്‍, പന്ത്രണ്ട് പുരുഷന്മാര്‍ എന്നിങ്ങനെയായിരുന്നു മരണ സംഖ്യ. പിന്നീട് മൂന്ന് മരണം കൂടി സ്ഥിരീകരിച്ചു.
SUMMARY: TVK district leaders visit the homes of those who died in the Karur TVK rally

NEWS DESK

Recent Posts

തദ്ദേശ തിരഞ്ഞെടുപ്പ് സീറ്റ് വിഭജന തര്‍ക്കം: കാസറഗോഡ് ഡിസിസി ഓഫീസില്‍ കയ്യാങ്കളി

കാസറഗോഡ്: കോണ്‍ഗ്രസിലെ സീറ്റ് വിഭജന തർക്കത്തില്‍ കാസറഗോഡ് ഡിസിസി യോഗത്തിനിടെ നേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടല്‍. ഡിസിസി വൈസ് പ്രസിഡന്റും ഡികെഡിഎഫ്…

5 minutes ago

ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വായു മലിനീകരണം ആശങ്കാജനകമായ നിലയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. മോശം വായു ഗുണനിലവാരം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഗര്‍ഭിണികള്‍ക്കും ഗുരുതര ആരോഗ്യബാധകള്‍…

49 minutes ago

ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു

പട്‌ന: ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തു. ഗാന്ധി മൈതാനിയില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത്…

2 hours ago

തദ്ദേശ പോര്; മുൻ എംഎല്‍എ അനില്‍ അക്കര മത്സരരംഗത്ത്

തൃശൂര്‍: മുന്‍ എംഎല്‍എ അനില്‍ അക്കര പഞ്ചായത്ത് വാര്‍ഡിലേക്ക് മത്സരിക്കുന്നു. അടാട്ട് ഗ്രാമപഞ്ചായത്തിലെ 15ാം വാര്‍ഡിലാണ് അനില്‍ അക്കര മത്സരിക്കുക.…

3 hours ago

കരിപ്പൂര്‍ സ്വര്‍ണവേട്ട; പോലീസിനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍

കൊച്ചി: കരിപ്പൂർ സ്വർണവേട്ടയില്‍ പോലീസിനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചു. കസ്റ്റംസ് ഏരിയയില്‍ സ്വർണം പിടിക്കാൻ പോലീസിന് അധികാരമില്ല. സ്വർണക്കടത്ത്…

4 hours ago

സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 880 രൂപ ഉയർന്നിരുന്നു. ഇന്ന്…

4 hours ago