ചെന്നൈ: കോണ്‍ഗ്രസ് നേതാവ് പ്രവീണ്‍ ചക്രവര്‍ത്തിയുമായി കൂടിക്കാഴ്ച്ച നടത്തി ടിവികെ നേതാവ് വിജയ്. ഇതോടെ തമിഴ്നാട് രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ടിവികെയും കോണ്‍ഗ്രസും. ചെന്നൈയിലെ പട്ടിണമ്പാക്കം വസതിയില്‍ എത്തിയാണ് പ്രവീണ്‍ ചക്രവർത്തി വിജയ് യുമായി ആശയവിനിമയം നടത്തിയത്.
രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധമുള്ള ചക്രവർത്തിയുടെ ഈ കൂടിക്കാഴ്ച, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ടിവികെ സഖ്യം രൂപീകരിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായിരിക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
അതേസമയം, വിജയ്‌യുടെ പിതാവും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖർ, കോണ്‍ഗ്രസ് വക്താവും മുതിർന്ന നേതാവുമായ തിരുച്ചി വേലുസാമിയുമായി തിരുച്ചിയില്‍ കൂടിക്കാഴ്ച്ച നടത്തി. ഒരു സ്വകാര്യ ചടങ്ങിന് ശേഷം ഇരുവരും ഒരേ വാഹനത്തില്‍ നാല് മണിക്കൂറോളം ചർച്ച നടത്തിയതായാണ് വിവരം. എന്നാല്‍ ഡിഎംകെ ഈ കൂടിക്കാഴ്ചകളെക്കുറിച്ച് ഇനിയും പ്രതികരിച്ചിട്ടില്ല.
ഇതിനിടയില്‍, നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചർച്ചകള്‍ക്ക് തുടക്കമായിട്ടാണ് കോണ്‍ഗ്രസ് സമിതി കഴിഞ്ഞ ദിവസം ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയത്. രാഷ്ട്രീയ നീക്കങ്ങള്‍ വേഗത്തിലാകുന്ന പശ്ചാത്തലത്തില്‍ വിജയ്‌യുമായി കോണ്‍ഗ്രസ് നേതാക്കളുടെ ചർച്ചകള്‍ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
SUMMARY: TVK leader Vijay holds meeting with Congress
ഇസ്‍ലാമാബാദ്: പാക് സൈന്യവും അഫ്ഗാനിസ്ഥാന്റെ താലിബാൻ സേനയും തമ്മിൽ അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടല്‍. അഞ്ച് പേർ കൊല്ലപ്പെട്ടു. എട്ട്പേർക്ക് പരുക്കേറ്റു.…
ബെംഗളൂരു: രാത്രി മാതാപിതാക്കളുടെ വീട്ടിലേക്ക് വന്ന യുവതിയെ റോഡുവക്കില്‍വെച്ച് റോട്ട്‌വീലർ നായ്ക്കൾ കടിച്ചുകൊന്നു. ദാവണഗരെയിലെ ഗൊല്ലരഹട്ടിയിലാണ് സംഭവം. അനിത ഹാലേഷാണ്…
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയെ അധിക്ഷേപിച്ചതിന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ജാമ്യമില്ല. അഡിഷണല്‍…
പാലക്കാട്: കടുവ സെന്‍സസിനിടെ കാട്ടാന ആക്രണം. ആക്രമണത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. പാലക്കാട് അട്ടപ്പാടി സ്വദേശി കാളിമുത്തുവാണ് മരിച്ചത്. പുതൂര്‍…
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ലൈംഗിക അതിക്രമ കേസില്‍ അദ്ദേഹത്തിൻ്റെ അറസ്റ്റ് തടയാൻ അതിവേഗ കോടതി…
തിരുവനന്തപുരം: പ്രിൻ്റിങ് മെഷീനില്‍ സാരി കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം. വർക്കല ചെറുകുന്നം സ്വദേശി മീനയാണ് മരിച്ചത്. വർക്കലയില്‍ പ്രവർത്തിക്കുന്ന പൂർണ…