തിരുവനന്തപുരം: തിരുവനന്തപുരം- ബെംഗളൂരു റൂട്ടിൽ മിന്നൽ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി കേരള ആർടിസി. നിശ്ചിത സ്റ്റോപ്പുകളിൽ മാത്രം നിർത്തി, മറ്റു ബസുകളേക്കാളും, ട്രെയിനുകളേക്കാളും കുറഞ്ഞ സമയത്തിൽ സഞ്ചരിക്കുന്ന കെഎസ്ആർടിസിയുടെ മിന്നൽ സർവീസുകളാണിത്.
കേരളത്തിനുള്ളിൽ പല റൂട്ടുകളിലും മിന്നൽ സർവീസുകൾ നേരത്തെയുണ്ടെങ്കിലും മറ്റു സംസ്ഥാനങ്ങളിലേക്ക് ഇത്തരം സർവീസ് തുടങ്ങിയിട്ട് കുറച്ച് നാളുകൾ ആയതേയുള്ളൂ. പാലക്കാട് നിന്ന് കൊല്ലൂർ മൂകാംബിക, കന്യാകുമാരി എന്നിവിടങ്ങളിലേക്ക് ആരംഭിച്ച അന്തർസംസ്ഥാന മിന്നല്‍ ബസുകൾ മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് കൂടുകൽ നഗരങ്ങളിലേക് സർവീസുകൾ ആംരഭിക്കുവാൻ കെഎസ്ആർടിസി പദ്ധതിയിടുന്നത്.
ജില്ലകളിൽ ഒരു സ്റ്റോപ്പ് എന്ന രീതിയിലാണ് മിന്നൽ ബസ് നിർത്തുന്നത്. ഇതല്ലാതെ മറ്റൊരു സ്റ്റോപ്പുകളും മിന്നൽ ബസിന് ഇല്ല. തിരുവനന്തപുരം- ബെംഗളൂരു യാത്രയിലും കുറഞ്ഞ സ്റ്റോപ്പുകൾ മാത്രമായിരിക്കും. വേഗപരിധിയും മിന്നലിന് ബാധകമല്ല. നേരത്തെ കെഎസ്ആർടിസി മിന്നലിന്‍റെ വേഗപരിധി സംബന്ധിച്ച് കോടതിയിൽ നിന്ന് പ്രത്യേക അനുമതിയും നേടിയിരുന്നു.
TAGS: BENGALURU | MINNAL BUS SERVICE
SUMMARY: KSRTC to start minnal bus service from TVM to bengaluru
മംഗളൂരു: വിവാഹാഭ്യർഥന നിരസിച്ചതിനു യുവതിയെ കുത്തി പരുക്കേൽപ്പിച്ച ശേഷം 30കാരൻ ആത്മഹത്യ ചെയ്തു. മംഗളൂരു സ്വദേശിയായ സുധീർ(30) ആണ് മരിച്ചത്.…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിറിൽ മലിനജലം കുടിച്ച് 3 പേർ മരിച്ചു. 5 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. യാദ്ഗിർ ജില്ലയിലെ തിപ്പാനദഗി…
ബെംഗളൂരു: കർണാടകയിൽ പെട്ടെന്നുള്ള മരണങ്ങൾ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് സർക്കാർ. ആശുപത്രിക്ക് പുറത്തു നടക്കുന്ന ഇത്തരം മരണങ്ങളിൽ നിർബന്ധമായും പോസ്റ്റ്മോർട്ടം നടത്തണമെന്നും…
കൊച്ചി: ഇരുപത്തി രണ്ടു വർഷങ്ങൾക്ക് ശേഷം ജയറാമും മകൻ കാളിദാസും ഒന്നിക്കുന്ന ‘ആശകൾ ആയിരം’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
കോഴിക്കോട്: ചേലാകർമത്തിന് സ്വകാര്യ ക്ലിനിക്കിൽ എത്തിച്ച രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.…
കോന്നി: പയ്യനാമണ്‍ ചെങ്കുളത്ത് പാറമടയില്‍ കൂറ്റന്‍ പാറക്കല്ലുകള്‍ ഹിറ്റാച്ചിക്ക് മുകളില്‍ വീണുണ്ടായ അപകടത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഹിറ്റാച്ചി ഹെൽപ്പറായ…