കാസറഗോഡ്: ചീമേനിയിൽ ഇരട്ട സഹോദരങ്ങൾ മുങ്ങിമരിച്ചു. കനിയന്തോലിലെ രാധാകൃഷ്ണൻ – പുഷ്പ ദമ്പതികളുടെ മക്കളായ സുദേവ്, ശ്രീദേവ് എന്നിവരാണ് മരിച്ചത്. വീടിനടുത്തുള്ള ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ മുങ്ങി മരിക്കുകയായിരുന്നു. ചീമേനി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളാണ്.
ഇന്നലെ വൈകിട്ടാണ് അപകടം നടന്നത്. കുട്ടികളെ കാണാത്തതിനെ തുടർന്നു നാട്ടുകാർ തെരച്ചിൽ നടത്തി വരികയായിരുന്നു. ഇതിനിടയിൽ കുട്ടികളുടെ സൈക്കിൾ കൽപണയുടെ ഭാഗത്തു കണ്ടെത്തി. ചെളിയിൽ കാൽപ്പാടുകളും കണ്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടൻ ചീമേനിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹങ്ങൾ പരിയാരം ഗവൺമെന്‍റ് മെഡിക്കൽ കോളജിലേക്ക് മാറ്റി.
<BR>
TAGS : KASARAGOD NEWS | TWIN BROTHERS DROWNED
SUMMARY : Twin brothers drowned in quarry water
ബെംഗളുരു: ശിവമൊഗ്ഗ, ഉഡുപ്പി ജില്ലകളെ ബന്ധിപ്പിക്കുന്ന തീർഥഹള്ളി- കുന്ദാപുര സംസ്ഥാന പാതയിലെ (എസ്എ ച്ച്-52) ബലെബാരെചുരത്തിൽ ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി.…
ബെംഗളൂരു: കാട്ടാന ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരുക്കേറ്റു. ചിക്കമഗളൂരു മുഡിഗെരെ മുട്ടിഗെപുര ഗ്രാമത്തിലെ ഫിലിപ്പ് കാസ്റ്റലിനോയ്ക്കാണ് (63) പരുക്കേറ്റത്. ബുധനാഴ്ച…
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…