കോളേജ് വിദ്യാർഥികൾക്ക് മയക്കുമരുന്ന് വിതരണം; രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു: കോളേജ് വിദ്യാർഥികൾക്ക് മയക്കുമരുന്ന് വിതരണം ചെയ്തിരുന്ന രണ്ട് പേർ അറസ്റ്റിൽ. ഉള്ളാൽ പടപ്പു സ്വദേശി മുഹമ്മദ് ഇഷാൻ (35), ടിസി റോഡിൽ താമസിക്കുന്ന സഫർ സാദിക്ക് (35) എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരുവിലെ ഏജന്റുമാരിൽ നിന്ന് മയക്കുമരുന്ന് വാങ്ങി മംഗളൂരുവിലെ പ്രമുഖ കോളേജുകളിലെ വിദ്യാർഥികൾക്ക് വിതരണം ചെയ്യുന്നതാണ് ഇവരുടെ രീതി.

ഇവരിൽ നിന്ന് 9 ലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎ ഗുളികകൾ, ഡിജിറ്റൽ വെയ്റ്റിംഗ് സ്കെയിൽ, ഒരു മൊബൈൽ ഫോൺ, ഒരു കാർ എന്നിവ പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തുക്കളുടെ ആകെ മൂല്യം 16,13,800 രൂപയാണ്.

അന്വേഷണത്തിൽ കുടക് കുശാൽ നഗർ പോലീസ് സ്റ്റേഷനിൽ സഫർ സാദിഖിനെതിരെ 9 കേസുകളുള്ളതായി തെളിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. എംഡിഎംഎ വിൽപനയുമായി ബന്ധപ്പെട്ട് കൊണാജെ പോലീസ് സ്‌റ്റേഷനിൽ മുഹമ്മദ് ഇഷാനെതിരെയും മുമ്പ് കേസെടുത്തിട്ടുണ്ട്.

Savre Digital

Recent Posts

കാസറഗോഡ് വ്യാജ തോക്ക് നിര്‍മാണശാല കണ്ടെത്തി; ഒരാൾ അറസ്റ്റിൽ, രണ്ടുപേർ ഒളിവിൽ

കാസറഗോഡ്: കാസറഗോഡ് ജില്ലയിലെ രാജപുരത്ത് നാടൻ കള്ളത്തോക്ക് നിർമാണത്തിനിടെ ഒരാൾ പിടിയിൽ. നാടൻ തോക്കുകളും നിർമ്മാണ ഉപകരണങ്ങളും പിടിച്ചെടുത്തു. രാജപുരം…

2 minutes ago

ആക്രമണം വർധിക്കുന്നു; തെരുവ് നായകൾക്കു പേവിഷ പ്രതിരോധ കുത്തിവയ്പ്പുമായി ബിബിഎംപി

ബെംഗളൂരു: നഗരത്തിൽ തെരുവ് നായ്ക്കളുടെ ആക്രമണം വർധിക്കുന്നതിനിടെ ഇവയ്ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ ദൗത്യം ഊർജ്ജിതമാക്കി ബിബിഎംപി. കഴിഞ്ഞ…

31 minutes ago

നവോദയ സ്‌കൂൾ ഹോസ്റ്റലില്‍ പത്താം ക്ലാസ് വിദ്യാർഥിനി മരിച്ച നിലയിൽ

ആലപ്പുഴ: ചെന്നിത്തല നവോദയ സ്‌കൂളിലെ ഹോസ്റ്റലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആറാട്ടുപുഴ സ്വദേശിനി നേഹയാണ് മരിച്ചത്.…

46 minutes ago

ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്കായി ഒരുക്കങ്ങൾ ആരംഭിച്ചു

ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്കായി തയാറെടുപ്പുകൾ തുടങ്ങി. ഓഗസ്റ്റ് രണ്ടാം വാരത്തിലാകും മേള നടക്കുക. സ്വാതന്ത്ര്യസമര സേനാനികളായ കിട്ടൂർ റാണി…

52 minutes ago

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. രണ്ട് വടക്കൻ…

55 minutes ago

കൊച്ചിയിൽ ലഹരിവേട്ട; എംഡിഎംഎയുമായി യൂട്യൂബര്‍ റിന്‍സിയും സുഹൃത്തും പിടിയില്‍

കൊച്ചി: എംഡിഎംഎയുമായി യുട്യൂബറും സുഹൃത്തും പിടിയില്‍. കോഴിക്കോട് സ്വദേശികളായ റിന്‍സിയും സുഹൃത്ത് യാസര്‍ അറാഫത്തുമാണ് പിടിയിലായത്. ഇവരുടെ ഫ്‌ലാറ്റില്‍ നടത്തിയ…

1 hour ago