ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ മുൻ എംപി പ്രജ്വൽ രേവണ്ണയുടെ സഹോദരനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. ഹാസൻ സ്വദേശികളായ ചേതൻ, ഇയാളുടെ ഭാര്യാസഹോദരൻ എന്നിവരാണ് പിടിയിലായത്. പ്രജ്വലിന്റെ സഹോദരൻ സൂരജ് രേവണ്ണയെയാണ് ഇവർ ബ്ലാക്ക്മേയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ചത്.
സൂരജ്, സുഹൃത്ത് ശിവകുമാർ എന്നിവരാണ് പോലീസിൽ പരാതി നൽകിയത്. പ്രതിയായ ചേതൻ ആദ്യം ശിവകുമാറുമായി സൗഹൃദം സ്ഥാപിക്കുകയും സാമ്പത്തിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി ജോലി സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ചേതനെ, ശിവകുമാർ സൂരജിന് പരിചയപ്പെടുത്തിയിരുന്നു. എന്നാൽ പ്രജ്വൽ ഇതിനിടെ അറസ്റ്റിലായതോടെ സൂരജ് ചേതന്റെ ഫോൺ കോളുകൾ സ്വീകരിക്കാതായി. ഇതോടെ ചേതൻ സൂരജിന് ഭീഷണി സന്ദേശം അയക്കുകയായിരുന്നു. സൂരജിനെയും കുടുംബത്തെയും അപകീർത്തിപ്പെടുത്താതിരിക്കാൻ അഞ്ച് കോടി രൂപ നൽകണമെന്നും, തൻ്റെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ലൈംഗികാതിക്രമം ആരോപിച്ച് പോലീസിൽ പരാതി നൽകുമെന്നുമായിരുന്നു ഭീഷണി.
ഇതോടെ സൂരജ് പോലീസിനെ സമീപിക്കുകയായിരുന്നു. ആദ്യം പരാതി നൽകാൻ ഹോളനരസിപുര ടൗൺ പോലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും നിരസിച്ചെന്ന് സൂരജ് ആരോപിച്ചു. തുടർന്ന് ബെംഗളൂരുവിലെ ഡിജി ഓഫീസിലെത്തി പരാതി നൽകി. കുറ്റം ചെയ്തവർ ആരായാലും നിയമത്തിൻ്റെ മുന്നിൽ നിൽക്കേണ്ടിവരുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും കേസിനെക്കുറിച്ച് സംസാരിച്ച കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.
TAGS: KARNATAKA| SOORAJ REVANNA
SUMMARY: Two arrested for blackmailing sooraj revanna
മലപ്പുറം: അരീക്കോട് വടശേരിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. വെറ്റിലപ്പാറ സ്വദേശിയായ വിപിൻദാസാണ് ഭാര്യ രേഖയെ കൊലപ്പെടുത്തിയത്. സ്വയം മുറിവേൽപ്പിച്ച നിലയിൽ…
ന്യൂഡൽഹി: ഈ അധ്യയന വർഷത്തിലെ സിബിഎസ്ഇ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. പരീക്ഷകൾ 2026 ഫെബ്രുവരി…
ബെംഗളൂരു: നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 27,28 തിയ്യതികളില്‍ ഇന്ദിരനഗര്‍ കെഎന്‍ഇ ട്രസ്റ്റ് ഓഡിറ്റോറിയത്തില്‍ നോര്‍ക്ക കെയര്‍ മെഗാ ക്യാമ്പ്…
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി പി യു കോളേജില്‍ വിപുലമായ ഓണോത്സവവും ഓണവിരുന്നുമൊരുക്കി. ഓണാഘോഷ പരിപാടി സമാജം പ്രസിഡന്റ്…
ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിന് ഭീകരര്‍ക്ക് ആയുധം നല്‍കി സഹായിച്ച ജമ്മു കശ്മീര്‍ സ്വദേശി അറസ്റ്റില്‍. മുഹമ്മദ് കഠാരിയ എന്നയാളെയാണ് ജമ്മു…
കൊച്ചി: സിപിഐ എം നേതാവ് കെ ജെ ഷൈനിനെതിരെ അപവാദ പ്രചാചരണം നടത്തിയ യൂടൂബർ കെ എം ഷാജഹാനെ അന്വേഷകസംഘം ചോദ്യം…