ചെന്നൈ: വവ്വാല്‍ മാംസം കോഴിയിറച്ചിയെന്ന വ്യാജേന വിറ്റ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. സേലം ജില്ലയില്‍ ഒമല്ലൂരിലെ ഡാനിഷ്‌പേട്ടൈയിലാണ് സംഭവം. ഇവർ പഴംതീനി വവ്വാലുകളെ വേട്ടയാടി പാചകം ചെയ്യുകയും കോഴിയിറച്ചിയെന്ന വ്യാജേന വില്‍പ്പനയ്ക്ക് വയ്ക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഇവരെ അറസ്റ്റ് ചെയ്തത്.
തോപ്പൂര്‍ രാമസ്വാമി ഫോറസ്റ്റ് റേഞ്ചില്‍ ഒന്നിലധികം വെടിയൊച്ചകള്‍ കേട്ടതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫോറസ്റ്റ് റേഞ്ചര്‍ വിമല്‍ കുമാറിന്റെ നേതൃത്വത്തിലുളള പട്രോളിംഗ് സംഘം പരിശോധന നടത്തുകയായിരുന്നു. കമല്‍, സെല്‍വം എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്.
SUMMARY: Two arrested for selling bat meat as chicken
തിരുവല്ല: തിരുവല്ലയിലെ കുറ്റൂരില്‍ കടപുഴകിയ മരത്തിന് അടിയില്‍പ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുറ്റൂർ 11ാം വാർഡില്‍ മരപ്പാങ്കുഴിയില്‍ വീട്ടില്‍ പരേതനായ ഉണ്ണികൃഷ്ണന്റെ…
ബെംഗളൂരു: നടിയും കോൺഗ്രസ് നേതാവുമായ ദിവ്യ സ്പന്ദനയ്ക്കെതിരായ സൈബർ ആക്രമണത്തിൽ സംസ്ഥാന വനിത കമ്മിഷൻ അന്വേഷണത്തിനു ഉത്തരവിട്ടു. വിശദ അന്വേഷണം…
തിരുവനന്തപുരം: എഡിജിപി എം. ആർ. അജിത്കുമാറിനെ പോലീസില്‍ നിന്നും മാറ്റി. എക്‌സൈസ് കമ്മിഷണറായാണ് പുതിയ നിയമനം. ശബരിമലയിലെ ട്രാക്ടർ വിവാദത്തെ…
ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിൽ ബെംഗളൂരു മുൻ സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ ഉൾപ്പെടെ 4 ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ…
ബെംഗളൂരു: ചിക്കമഗളൂരുവിലെ ഹുയിഗെരെയിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചു. സുബരായ ഗൗഡ (65) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം.…
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസില്‍ റോയ് തോമസിന്റെ മരണം സയനൈഡ് ഉള്ളില്‍ ചെന്നാണെന്ന് മൊഴി. റോയ് തോമസിന്റെ പോസ്റ്റ്മോർട്ടം നടത്തിയ ഫോറൻസിക്…