ബെംഗളൂരു: ഹംപി കൂട്ടബലാത്സംഗ – കൊലപാതക കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഗംഗാവതി സ്വദേശികളായ മല്ലേഷ് എന്ന ഹന്ദി മല്ല, ചേതന്‍ സായ് എന്നിവരാണ് അറസ്റ്റിലായത്. ഒരാളെ കൂടി പിടികൂടാനുണ്ട്. ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.
ഹംപി സനാപുർ കനാൽ കരയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. 27 കാരിയായ ഇസ്രായേലി യുവതിയും ഹോംസ്റ്റേ ഉടമയായ 29 കാരിയുമാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ഇവരെ ഉപദ്രവിച്ചത്. രാത്രി 12 ഓടെ ഹോംസ്റ്റേയിലെ താമസക്കാരായ മൂന്ന് യുവാക്കൾക്കൊപ്പം കനാൽ കരയിൽ നിൽക്കുകയായിരുന്നു യുവതികൾ. കൂടെയുണ്ടായിരുന്ന യുവാക്കളെ കനാലിലേക്ക് തള്ളിയിട്ടാണ് സംഘം യുവതികളെ പീഡിപ്പിച്ചത്. യുഎസ് പൗരനായ ഡാനിയലും മഹാരാഷ്‌ട്ര സ്വദേശിയായ പങ്കജും നീന്തി രക്ഷപ്പെട്ടിരുന്നു.
എന്നാൽ ഒഡിഷാ സ്വദേശി ബിബിഷിനെ കാണാതായിരുന്നു. പിന്നാലെ ശനിയാഴ്ചയോടെ ഇയാളുടെ മൃതദേഹം ഫയർഫോഴ്‌സ് നടത്തിയ പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. കൂട്ടബലാത്സംഗം, കവര്‍ച്ച, വധശ്രമം ഉള്‍പ്പെടെയുള്ള ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുത്തി പ്രതികള്‍ക്ക് മേല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഗംഗാവതി പോലീസ് സൂപ്രണ്ട് റാം എല്‍. അരസിദ്ദി പറഞ്ഞു.
TAGS: KARNATAKA | RAPE
SUMMARY: Two arrested after tourist, resort operator raped in Gangavathi
ഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ മുൻ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സേംഗറിന് തിരിച്ചടി. ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച…
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പി വി അൻവറിന് ഇ ഡി നോട്ടീസ് അയച്ചു. 2016 മുതല്‍ 2021…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 520 രൂപയാണ് കുറഞ്ഞത്. ഒരു ലക്ഷം കടന്ന് റെക്കോര്‍ഡുകള്‍…
തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎല്‍എ വി.കെ പ്രശാന്തിനോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് കെ.എസ് ശബരിനാഥൻ. എംഎല്‍എ ഹോസ്റ്റലില്‍ സൗകര്യങ്ങളുള്ള…
ഡൽഹി: തിങ്കളാഴ്ച രാവിലെ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂടല്‍ മഞ്ഞ് കാരണം സീറോ വിസിബിലിറ്റി രേഖപ്പെടുത്തിയതോടെ 200 ഓളം…
കോഴിക്കോട്: വടകര വില്യാപ്പള്ളിയില്‍ റോഡ് നിര്‍മാണത്തിനിടെ നിര്‍മിച്ച കലുങ്കില്‍ വീണ് കാല്‍നടയാത്രികന് ദാരുണാന്ത്യം. പ്രദേശവാസിയായ ഏലത്ത് മൂസയാണ് മരിച്ചത്. അമരാവതിയിലെ…