ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ സുരക്ഷ ജീവനക്കാരെ അധിക്ഷേപിച്ച രണ്ട് യാത്രക്കാർക്കെതിരെ കേസെടുത്തു. ബെംഗളൂരുവിൽ താമസിക്കുന്ന അമൻ രാജ് (32), അദിതി കുമാരി (28) എന്നിവർക്കെതിരെയാണ് കേസ്.
ഇരുവരുടെയും ചെക്ക് ഇൻ ബാഗിൽ സംശയാസ്പദമായ വസ്തു ഉണ്ടെന്ന് സ്‌കാൻ മെഷീനിൽ കാണിച്ചിരുന്നു. ഇതോടെ ബാഗ് തുറന്ന് കാണിക്കാൻ സുരക്ഷ ജീവനക്കാരൻ ആവശ്യപ്പെട്ടു. ഇതാണ് യാത്രക്കാർക്ക് പ്രകോപനത്തിന് കാരണമായത്.
തുടർന്ന് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥർ ഇടപെട്ടപ്പോൾ, ഇരുവരും സഹകരിക്കാൻ വിസമ്മതിക്കുകയും ഇവരെ അസഭ്യം പറയുകയുമായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ പിന്നീട് ഇവരുടെ ബാഗിൽ നിന്ന് സിഗരറ്റ് ലൈറ്റർ കണ്ടെത്തിയിരുന്നു.
TAGS: BENGALURU | ASSAULT
SUMMARY: Two booked for assault on security staffer
കോഴിക്കോട്: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ കോഴിക്കോട് ജില്ലാ കലക്ടർ…
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കനത്ത മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിതീവ്ര…
ബെംഗളൂരു: ശ്രീനാരായണ സമിതി അൾസൂരു ഗുരുമന്ദിരത്തിൽ ചതയ പൂജയ്ക്ക് സമിതി പൂജാരി വിപിന്‍ ശാന്തി, ആധിഷ് ശാന്തി എന്നിവര്‍ കാർമ്മികത്വം വഹിച്ചു. പൂജകള്‍ക്ക് ജനറല്‍ സെക്രട്ടറി…
ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണൽ ആന്‍റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ നേതൃത്വത്തിൽ കർക്കിടക മാസത്തിലെ എല്ലാ ദിവസങ്ങളിലും ഭവനങ്ങളിലും ക്ഷേത്രങ്ങളിലും…
ബെംഗളൂരു: സ്വർണം വാങ്ങാനെന്ന വ്യാജേന മല്ലേശ്വരത്തെ ജ്വല്ലറിയിലെത്തി കവർച്ച നടത്തിയ യുവാവ് പിടിയിൽ. കുടക് വിരാജ്പേട്ട് സ്വദേശിയായ റിച്ചാർഡിനെ(25) ആണ്…
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ നാളെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. തൃശൂർ, കണ്ണൂർ, വയനാട്, കോഴിക്കോട്,…