കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 7, 12 വയസ്സുള്ള കുട്ടികളാണ് ആശുപത്രി വിട്ടത്. ഇവരില്‍ ഒരാള്‍ക്ക് മാത്രമാണ് തലച്ചോറിനെ രോഗം ബാധിച്ചിരുന്നത്. ഈ കുട്ടിയുടെ സഹോദരി ഉള്‍പ്പെടെ അഞ്ച് പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒരു മാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്.
രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടർന്ന് ആരവിനെയും നിരീക്ഷണത്തിനായി അഭിജയിനെയും മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു. നിലവില്‍ രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ചികിത്സയില്‍ കഴിയുന്ന മറ്റു രണ്ട് കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അതേസമയം രോഗം നിയന്ത്രിക്കാൻ പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കുമ്പോഴും ഓരോ ദിവസവും പുതിയ കേസുകള്‍ റിപ്പോർട്ട് ചെയ്യുന്നത് ആശങ്കയുണ്ടാക്കുന്നു. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ചികിത്സയിലായിരുന്ന 56കാരി മരിച്ചിരുന്നു. മലപ്പുറം വണ്ടൂർ സ്വദേശിനി ശോഭനയാണ് മരിച്ചത്.
SUMMARY: Two children discharged from hospital after recovering from amoebic encephalitis
കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി രാജി വെച്ചു. സോഷ്യല്‍ മീഡിയ നിരോധനത്തിനെതിരെ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നടന്ന…
കാസറഗോഡ്: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പു കേസില്‍ മുന്‍ എംഎല്‍എ എംസി ഖമറുദ്ദീന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഫാഷന്‍ ഗോള്‍ഡിന്റെ പേരില്‍…
ഹിമാചല്‍ പ്രദേശ്: ഹിമാചല്‍ പ്രദേശില്‍ വീണ്ടും മേഘവിസ്ഫോടനം. കുളു ജില്ലയിലെ നിര്‍മണ്ട് മേഖലയിലാണ് മേഘവിസ്ഫോടനമുണ്ടായത്. സംഭവത്തില്‍ നാലുപേര്‍ മരിച്ചു. മൂന്ന്…
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന് ജാമ്യം. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നടിയെ അപമാനിച്ചെന്ന…
കാസറഗോഡ്: ഭക്ഷ്യ വിഷബാധയെ തുടർന്ന് 14 കുട്ടികള്‍ ചികിത്സ തേടി. കാസറഗോഡ് പള്ളിക്കര പൂച്ചക്കാടാണ് സംഭവം. നബിദിന ആഘോഷത്തില്‍ പങ്കെടുത്ത…
കൊച്ചി: ഇടപ്പള്ളി - മണ്ണൂത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനഃസ്ഥാപിക്കില്ലെന്ന് ഹൈക്കോടതി. കേന്ദ്ര സർക്കാരിനോട് തീരുമാനമെടുക്കാൻ നിർദേശം നല്‍കിയതാണ്.…