ഇൻഡോർ: കെട്ടിടം തകർന്നുവീണ് രണ്ട് പേർ മരിച്ചു. അപകടത്തിൽ 12 പേർക്ക് പരിക്ക്. ജവഹർ മാർഗിൽ പ്രേംസുഖ് ടാക്കീസിന് പിന്നിലെ മൂന്ന് നില കെട്ടിടം തകർന്ന് വീണാണ് അപകടം ഉണ്ടായത്. രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം നടന്നതെന്നും ബേസ്മെൻ്റ് ഉൾപ്പെടെ മൂന്ന് നില കെട്ടിടം പെട്ടെന്ന് തകർന്നു വീഴുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു.
അവശിഷ്‌ടങ്ങൾ നീക്കം ചെയ്യാൻ എക്‌സ്‌കവേറ്റർ, ജെസിബി എന്നിവയുൾപ്പെടെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. മുനിസിപ്പൽ കോർപ്പറേഷൻ, പോലീസ്, ജില്ലാ ഭരണകൂടം, സംസ്ഥാന ദുരന്ത നിവാരണ സേന, സൈന്യം എന്നിവയുടെ സംയുക്ത സംഘങ്ങൾ, പ്രദേശവാസികളുടെ സഹായത്തോടെ രക്ഷാപ്രവർത്തനങ്ങൾ നടത്തി.
SUMMARY: Two dead as three-storey building collapses in Indore
ആലപ്പുഴ: നടൻ പുന്നപ്ര അപ്പച്ചൻ (77) അന്തരിച്ചു. വീണ് പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. തലയിലെ ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് മരണം.…
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനില്‍ മേയർ പദവി വാഗ്ദാനം ചെയ്താണ് തന്നെ മത്സരിപ്പിച്ചതെന്ന് വെളിപ്പെടുത്തി കൗണ്‍സിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ.…
ന്യൂയോര്‍ക്ക്: ആന്ധ്രാപ്രദേശില്‍ നിന്നുള്ള ദമ്പതികള്‍ അമേരിക്കയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചു. രണ്ട് കുട്ടികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പശ്ചിമ ഗോദാവരി ജില്ലയിലെ…
കൊച്ചി: കൊച്ചിയിലെ സിറ്റി യൂണിയന്‍ ബാങ്കുകളില്‍ ബോംബ് ഭീഷണി. ബാങ്കിന്റെ രണ്ട് ശാഖകളിലാണ് ഭീഷണി സന്ദേശം എത്തിയത്. ഉച്ചയ്ക്ക് സ്ഫോടനം…
പാലക്കാട്: ഒറ്റപ്പാലത്ത് ഇടതുമുന്നണി സ്ഥാനാർഥിയായി ഡോക്ടർ പി സരിനേ പരിഗണിക്കുമെന്ന് സൂചന. ഇക്കാര്യത്തില്‍ സിപിഎം സംസ്ഥാന തലത്തില്‍ നീക്കം നടത്തുന്നുവെന്ന…
ഡല്‍ഹി: 2020-ലെ ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന മുൻ ജെഎൻയു വിദ്യാർഥികളായ…