ബെംഗളൂരു: കാറിനുള്ളിൽ പരസ്പരം വെടിവെച്ച് രണ്ട് പേർ മരിച്ചു. ഹാസനിലെ ഹൊയ്‌സാല നഗറിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ഹസൻ സ്വദേശി ഷറഫത്ത് അലി, ബെംഗളൂരു സ്വദേശി ആസിഫ് എന്നിവരാണ് മരിച്ചത്. ഒരാൾ മറ്റൊരാളെ വെടിവെച്ച് കൊന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മരിച്ച രണ്ട് പേരുടെ കുടുംബങ്ങൾ സ്ഥലത്തെത്തി ഇരുവരെയും തിരിച്ചറിഞ്ഞു. കാർ നിർത്തി ഇരുവരും സംസാരിച്ചു കൊണ്ടിരിക്കെ ഒരാൾ മറ്റൊരാളെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പോലീസിനോട് പറഞ്ഞു. കാറിനുള്ളിൽ നിന്ന് പിസ്റ്റോൾ കണ്ടെത്തിയിട്ടുണ്ട്.
താമസസ്ഥലത്തെ ചൊല്ലി ഇരുവരും തമ്മിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തർക്കമുണ്ടായിരുന്നു. ഇതേക്കുറിച്ച് സംസാരിക്കാനാണ് ഇരുവരും കാറിൽ കയറിയത്. എന്ന തർക്കം രൂക്ഷമാവുകയും വെടിവയ്പിൽ കലാശിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഹാസൻ പോലീസ് സൂപ്രണ്ട് മുഹമ്മദ് സുജീതയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വെടിവയ്പ്പ് നടന്ന സ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു.
TAGS: KARNATAKA| SHOOTING
SUMMARY: Two dies of shooting each other inside car
ബെംഗളൂരു: ബീദരഹള്ളി കേരള സമാജത്തിൽ മലയാളം- കന്നഡ പഠന ക്ലാസുകൾക്ക് തുടക്കമായി. സമാജം പ്രസിഡന്റ് പിവി സുരേന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന…
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായായി ഡിസംബര്‍ 9, 11 തിയ്യതികളില്‍. സംസ്ഥാന തിരഞ്ഞടുപ്പ് കമ്മിഷനാണ് പ്രഖ്യാപനം നടത്തിയത്.…
ബെംഗളൂരു: മസ്തിഷ്കാഘാതത്തെ തുടർന്ന് മലയാളി മധ്യവയസ്ക ബെംഗളൂരിൽ അന്തരിച്ചു. തൃശ്ശൂർ ചാഴൂർ സ്വദേശിനി ഹസീന (58) ആണ് മരിച്ചത്. ആർടി…
കൊല്ലം: കൊല്ലം കൊട്ടിയത്ത് രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞു നിർത്തി ഡ്രൈവറെ മർദിച്ച രണ്ട് പ്രതികള്‍ പിടിയില്‍. രോഗിയുമായി പോയ…
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ നിന്ന് പ്രതി ചാടിപ്പോയി. കൊല്ലം ഈസ്റ്റ് പോലീസ് പിടികൂടിയ പ്രതി രാജീവാണ് ഇന്ന്…
തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് ദിവസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻവർധനവ്. പവന് 880 രൂപ കൂടി 90,360 രൂപയും…