ബെംഗളൂരു: കനത്ത മഴയെ തുടർന്നുണ്ടായ ഇടിമിന്നലേറ്റ് രണ്ടു പേർ മരിച്ചു. ബെള്ളാരി സിരുഗുപ്പ താലൂക്കിലെ റാരവി ഗ്രാമത്തിലാണ് സംഭവം. ഭീരപ്പ (45), സുനിൽ (26) എന്നിവരാണ് മരിച്ചത്. ആടുകളെ മേയ്ക്കുന്നതിനിടെ ഇവർക്ക് പൊള്ളലേൽക്കുകയായിരുന്നു. സംഭവത്തിൽ ഇവർക്കൊപ്പമുണ്ടായിരുന്ന 14 വയസ്സുള്ള ആൺകുട്ടിക്കും ഗുരുതരമായി പരുക്കേറ്റു.
കുട്ടിയെ ചികിത്സയ്ക്കായി ബെള്ളാരിയിലെ വിഐഎംഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഴ തുടങ്ങിയപ്പോൾ ആടുകളെ മേയ്ക്കുന്നതിനിടെ മൂവരും പെട്ടെന്ന് വീട്ടിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും മൂവർക്കും ഇടിമിന്നൽ ഏൽക്കുകയായിരുന്നു. ഭീരപ്പയും സുനിലും സംഭവസ്ഥലത്ത് തന്നെ മരിച്ചു, സംഭവത്തിൽ സിരുഗുപ്പ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
TAGS: KARNATAKA | DEATH
SUMMARY: Two shepherds dead, one severely injured in lightning strike
ബെംഗളൂരു: ഭാര്യയോടൊപ്പം താഴ്വരയില്‍ വെച്ച് സെൽഫിയെടുക്കുന്നതിനിടെ അധ്യാപകൻ കൊക്കയിലേക്കു വീണുമരിച്ചു. സ്കൂൾ അധ്യാപകനായ ശിവമോഗ ശിക്കാരിപുര സ്വദേശി സന്തോഷാണ് 60…
ബെംഗളുരു: മൈസൂരു ദസറയ്ക്ക് ഇന്നു തിരിതെളിയും. തിങ്കളാഴ്ച രാവിലെ 9.30-ന് ചാമുണ്ഡി ഹിൽസിലെ ദേവീവിഗ്രഹത്തിൽ പുഷ്പ്പങ്ങളർപ്പിച്ച് ഇന്റർ നാഷനൽ ബുക്കർ…
ബെംഗളൂരു: ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന് ഉത്സവത്തിന് ഇന്ന് തുടക്കമാകും. ഒക്ടോബർ രണ്ട് വരെ ആഘോഷങ്ങള്‍ നീണ്ടുനില്‍ക്കും. 29-ന് വൈകീട്ട്…
ദുബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ വിജയ തുടര്‍ച്ചയുമായി ഇന്ത്യ. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെ ആറു വിക്കറ്റിനാണ് ഇന്ത്യ…
റിയാദ്: സൗദി ബാലന്‍ അനസ് അല്‍ ഷഹ്‌രി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച അപ്പീല്‍ സൗദി…
ബെംഗളൂരു: കണ്ണൂർ അഴീക്കോട് സ്വദേശി ജി ചന്ദ്രശേഖരൻ (75) ബെംഗളൂരുവില്‍ അന്തരിച്ചു. മുൻ ഐടിഐ ജീവനക്കാരനായിരുന്നു. രാമമൂർത്തിനഗർ സർ എംവി…