ബെംഗളൂരു: ചെന്നൈ – ബെംഗളൂരു ഹൈവേയിൽ ബൈക്ക് ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർഥികൾ മരിച്ചു. വെല്ലൂർ ടൗണിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്. റാണിപ്പേട്ടയിലെ മേൽവിഷാരം ടൗൺ സ്വദേശിയും ഒന്നാം വർഷ കോളജ് വിദ്യാർഥിയുമായ മുഹമ്മദ് തലാഖ് (17), മേൽവിഷാരത്തിലെ പിയു ഒന്നാം വർഷ വിദ്യാർഥി മുഹമ്മദ് പ്യാസ് (16) എന്നിവരാണ് മരിച്ചത്. ഇരുവരും മേൽവിഷാരം ടൗണിൽ നിന്ന് വെല്ലൂരിലേക്ക് സുഹൃത്തുക്കളെ കാണാനായി ബൈക്കിൽ പോകുകയായിരുന്നു.
ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ഹൈവേയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും വാഹനത്തിൽ നിന്ന് തെറിച്ചുവീണു. ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ഉടൻ തന്നെ മറ്റ് ഇവരെ വെല്ലൂർ ടൗണിലെ സർക്കാർ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ വെല്ലൂർ നോർത്ത് പോലീസ് കേസെടുത്തു.
TAGS: BENGALURU | ACCIDENT
SUMMARY: Two killed on Chennai – Bengaluru Highway in Vellore
തിരുവനന്തപുരം: ഈ വര്‍ഷം ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്‍റെ നിശ്ചല ദൃശ്യത്തിനും എന്‍ട്രി. 100 ശതമാനം ഡിജിറ്റല്‍…
കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട്…
ബെംഗളൂരൂ: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (EVM) വിശ്വാസയോഗ്യമാണെന്ന് കർണാടകയിലെ കോൺഗ്രസ് സർക്കാർ നടത്തിയ സർവേ ഫലം. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ…
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ വിട്ളയില്‍ ഇലക്ട്രോണിക്സ് കടയ്ക്ക് തീ പിടിച്ചു . വിറ്റൽ–കല്ലട്ക്ക റോഡിൽ പ്രവര്‍ത്തിക്കുന്ന ശ്രീ ഇലക്ട്രോണിക്സ്…
ബെംഗളൂരു: കേരള മുസ്ലീം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരളയാത്രയ്ക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കർണാടക മുസ്ലിം ജമാഅത്ത് ബെംഗളൂരു ജില്ലാ…
ചെന്നൈ: തമിഴ്നാട്ടിൽ ദമ്പതികളെ ചുട്ടുകൊന്നു. തിരുവള്ളൂർ സെങ്കം സ്വദേശികളായ ശക്തിവേൽ, ഭാര്യ അമൃതം എന്നിവരാണ് കൊല്ലപ്പെട്ടത്. സെങ്കം പക്കിരിപാളയത്ത് ഇന്ന്…