KARNATAKA

സകലേശ്‌പുരയില്‍ ഷോക്കേറ്റ് 2 കാട്ടാനകള്‍ ചരിഞ്ഞു

ബെംഗളൂരു: ഹാസനില്‍ കനത്തമഴയ്ക്കിടെ പൊട്ടിവീണ വൈദ്യുതക്കമ്പിയിൽനിന്ന് ഷോക്കേറ്റ് 25 വര്‍ഷം പ്രായമായ പിടിയാനയും 2 വര്‍ഷം പ്രായമുള്ള കുട്ടിയാനയും ചരിഞ്ഞു. സകലേശ്‌പുര ഗുഡ്ഗാബെട്ടയിലെ കാപ്പിത്തോട്ടത്തിൽ ഞായറാഴ്ച വൈകീട്ടാണ് സംഭവം. കനത്തമഴയിൽ വൈദ്യുതക്കമ്പി പൊട്ടിവീണിരുന്നു. ഭക്ഷണം തേടിപ്പോകുന്നതിനിടെ ആനകൾ വൈദ്യുതലൈനിൽ ചവിട്ടിയാണ് ഷോക്കേറ്റത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ സകലേശ്‌പുര റൂറൽ പോലീസ് കേസെടുത്തു. ആലൂര്‍, അറയ്ക്കല്‍ഗുഡ്, സകലേശ്‌പുര പ്രദേശങ്ങളില്‍ കാട്ടാന ശല്യം രൂക്ഷമാണ്.

SUMMARY: Two Elephants Electrocuted In Saklashpur

NEWS BUREAU

Recent Posts

ഡൽഹി കലാപ ഗൂഢാലോചനാ കേസ്; ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി വിധി ഇന്ന്

ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദ് ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ അരവിന്ദ്…

10 minutes ago

കെആർ പുരം മാർ യൂഹാനോൻ മാംദാന ഓർത്തഡോക്സ് പള്ളിയില്‍ പെരുന്നാൾ കൊടിയേറി

ബെംഗളൂരു: കെആർ പുരം മാർ യൂഹാനോൻ മാംദാന ഓർത്തഡോക്സ് പള്ളി പെരുന്നാൾ കൊടിയേറി. വിശുദ്ധ കുർബാനക്കു ശേഷം വികാരി ഫാ.ഐപ്പ്…

34 minutes ago

പരപ്പന അഗ്രഹാര ജയിലിൽ മിന്നൽ പരിശോധന; മൊബൈൽ ഫോണുകളും സിംകാർഡുകളും കണ്ടെടുത്തു

ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർക്കിടയിൽ നടത്തിയ മിന്നൽ പരിശോധനയിൽ അഞ്ച് മൊബൈൽ ഫോണുകളും ആറ് സിംകാർഡുകളും…

41 minutes ago

നടനും മേജർ രവിയുടെ സഹോദരനുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു

പാലക്കാട്: നടനും പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി(62) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ…

1 hour ago

അസമിൽ ഭൂചലനം: 5.1 തീവ്രത രേഖപ്പെടുത്തി

ദിസ്പൂർ: അസമിൽ റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. മൊറാഗാവ് ജില്ലയില്‍ പുലര്‍ച്ചെ 4.17 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന്…

1 hour ago

മലയാളി ബേക്കറി ഉടമ യന്ത്രത്തിൽ കുടുങ്ങി മരിച്ചു

ബെംഗളൂരു: ബേക്കറിയില്‍ പലഹാരമുണ്ടാക്കുന്നതിനിടെ യന്ത്രത്തില്‍ വസ്ത്രം കുരുങ്ങി മലയാളി ബേക്കറി ഉടമ മരിച്ചു. പെരുമ്പാവൂര്‍ കാലമ്പുറം പാണിയേലില്‍ സജീവനാണ് (52)…

1 hour ago