ബെംഗളൂരു : കുടകിലെ സ്വകാര്യ എസ്റ്റേറ്റിന് സമീപത്തായി രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ടുകാട്ടാനകളെ ചരിഞ്ഞനിലയിൽ കണ്ടെത്തി. വിരാജ്പേട്ട് അമ്മതിക്ക് സമീപം ഹച്ചിനാട് ഗ്രാമത്തിലെ ഒണ്ടിയങ്ങാടിയിൽ തടാകത്തിലെ ചെളിയിൽ മുങ്ങിയാണ് ഒരുകാട്ടാന ചരിഞ്ഞത്. വെള്ളം കുടിക്കാനിറങ്ങിയപ്പോൾ ചെളിയിൽ താഴ്ന്നുപോയതാണെന്നാണ് നിഗമനം. ചെരിഞ്ഞ കൊമ്പനാനയ്ക്ക് ഏകദേശം 13 വയസ്സ് പ്രായമുണ്ടെന്ന് കരുതുന്നു.
മറ്റൊന്ന് വൈദ്യുതാഘാതമേറ്റ് മരിച്ചു. ഗോണിക്കുപ്പ അർവതൊക്കുലുവിലെ കാപ്പിത്തോട്ടത്തിലാണ് മറ്റൊരാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തിയത്. ഏകദേശം 10 വയസ്സുള്ള കാട്ടാനയാണ് ചരിഞ്ഞത്. ഡിസിഎഫ് ജഗനാഥ് സംഭവസ്ഥലം സന്ദർശിച്ചു. വൈദ്യുതിത്തൂണിൽനിന്ന് ഷോക്കേറ്റാണ് മരണമെന്ന് വനംവകുപ്പുദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞയാഴ്ച കുടക് വിരാജ്പേട്ട് കെടമുല്ലൂർ ഗ്രാമപ്പഞ്ചായത്തിലെ പഴങ്കാലയില് നിർമാണത്തിലുള്ള കിണറ്റിൽ വീണ് കാട്ടാന ചരിഞ്ഞിരുന്നു.
<BR>
TAGS : KODAGU | MADIKKERI | ELEPHANT
SUMMARY : Two elephants found dead in Kodagu
ആലപ്പുഴ: ഷാൻ വധക്കേസില് നാലു പ്രതികള്ക്ക് ജാമ്യം നല്കി സുപ്രിംകോടതി. അഭിമന്യു, അതുല്, സനന്ദ്, വിഷ്ണു എന്നീ ആർഎസ്എസ് പ്രവർത്തകർക്കാണ്…
കോഴിക്കോട്: അരയിടത്ത് പാലത്തുള്ള ഗോകുലം മാളില് തീപിടിത്തം. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര് മാര്ക്കറ്റിലെ ഇലക്ട്രോണിക്സ് വിഭാഗത്തിലാണ് തീപിടിത്തം നടന്നത്. തീ…
തിരുവനന്തപുരം: വയനാട് ചൂരല്മല-മുണ്ടക്കൈ ഉരുള്പൊട്ടലിലെ ദുരിത ബാധിതതരുടെ പുനരധിവാസത്തിലേക്ക് കേരള മുസ്ലിം ജമാഅത്ത് രണ്ട് കോടി രൂപ സര്ക്കാറിന് കൈമാറി.…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത പ്രഭാഷകന് വി കെ സുരേഷ് ബാബു ആരോഗ്യവും ബുദ്ധിയും പിന്നെ…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ സെപ്റ്റംബർ 28 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…
ബെംഗളൂരു: കര്ണാടക മലയാളി കോണ്ഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ദിരാനഗര് ഇസിഎയില് നടന്നു. കോണ്ഗ്രസ് നേതാക്കളായ സി വി പത്മരാജന്,…