LATEST NEWS

ബ്രിട്ടനില്‍ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു; ഒന്‍പത് പേര്‍ക്ക് പരുക്ക്

ലണ്ടൻ: ഇംഗ്ലണ്ടിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാരായ രണ്ട് വിദ്യാർഥികൾ മരിച്ചു. ഹൈദരാബാദിലെ നദർഗുളിൽ സ്വദേശി ചൈതന്യ താരെ (23), ബോഡുപ്പൽ സ്വദേശി റിഷിതേജ റാപോലു (21) എന്നിവരാണ് എന്നിവരാണ് മരിച്ചത്.

അപകടത്തില്‍ 9 പേർക്ക് പരുക്കേറ്റു. എസെക്‌സിൽ ഗണേഷ് വിസർജൻ ആഘോ ഷങ്ങളിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ വിദ്യാർഥികൾ സഞ്ചരിച്ച വാഹ നം മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ചൈതന്യ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ചികിത്സയിൽ കഴിയുന്നതി നിടെയാണ് റിഷിതേജ മരിച്ചത്. അപകടത്തിൽ പരിക്കേറ്റ അഞ്ച് വിദ്യാർ ഥികളെ റോയൽ ലണ്ടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ സായ് ഗൗതം റാവുല്ല (30) എന്നയാൾ വെൻ്റിലേറ്ററിലാണ്.

അപകടത്തില്‍ പരുക്കേറ്റ അഞ്ച് വിദ്യാര്‍ഥികളെ റോയല്‍ ലണ്ടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ സായ് ഗൗതം റാവുല്ല (30) എന്നയാള്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. പരുക്കേറ്റ മറ്റ് വിദ്യാര്‍ഥികളായ യുവ തേജ റെഡ്ഡി ഗുറം, വംശി ഗൊല്ല, വെങ്കട സുമന്ത് പെന്ത്യാല എന്നിവരും ചികിത്സയിലാണ്. അപകടത്തില്‍പ്പെട്ട കാറുകള്‍ ഓടിച്ചിരുന്ന ഗോപിചന്ദ് ബടമേകല, മനോഹര്‍ സബ്ബാനി എന്നീ രണ്ട് വിദ്യാര്‍ഥികളെ യുകെ പോലീസ് കസ്റ്റഡിയിലെടുത്തു.
SUMMARY: Two Indian students killed, nine injured in car accident in Britain

NEWS DESK

Recent Posts

കേരളസമാജം ഓണക്കിറ്റുകൾ വിതരണം ചെയ്തു

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ മല്ലേശ്വരം സോണിന്റെ നേതൃത്വത്തിൽ നിർധനരായ അറുപതിൽപരം മലയാളി കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ, വിതരണം ചെയ്തു. ദൊഡബൊമ്മസാന്ദ്ര കെഎൻഇ…

3 hours ago

സുവർണ കർണാടക കേരളസമാജം ആവലഹള്ളി സോണ്‍ ഓണാഘോഷം

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം (എസ്കെകെഎസ് )ആവലഹള്ളി സോണ്‍ ഓണാഘോഷം കർണാടക മുൻ മന്ത്രി അവരവിന്ദ് ലിംബാവലിയും  സ്വാമി പത്മ…

3 hours ago

പത്തനംതിട്ടയില്‍ 11പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ വിവിധഭാഗങ്ങളില്‍ 11 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഇന്ന് വൈകിട്ടാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ ഒരു…

4 hours ago

അവതാരകൻ രാജേഷ് കേശവിന്‍റെ ആരോഗ്യനിലയില്‍ പുരോഗതി: വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതായി ആശുപത്രി അധികൃതര്‍

കൊച്ചി: അവതാരകൻ രാജേഷ് കേശവിന്‍റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും വെന്‍റിലേറ്ററില്‍ നിന്ന് മാറ്റിയതായും ലേക് ഷോർ ആശുപത്രി അധികൃതർ അറിയിച്ചു. രാജേഷ്…

5 hours ago

കസ്റ്റഡി മര്‍ദനം: പോലീസുകാരെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിൻ്റെ കത്ത്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ മര്‍ദിച്ച പോലീസുകാരെ സർവീസില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്…

6 hours ago

ബംഗാള്‍ നിയമസഭയില്‍ നാടകീയ സംഭവങ്ങള്‍; ബിജെപി-തൃണമൂല്‍ അംഗങ്ങള്‍ ഏറ്റുമുട്ടി

കോല്‍ക്കത്ത: ബംഗാള്‍ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. ബിജെപി, തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ വാക്‌പോരും കയ്യാങ്കളിയുമുണ്ടായി. കുടിയേറ്റക്കാര്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ചുളള പ്രമേയത്തെക്കുറിച്ച്‌…

6 hours ago