പലക്കാട് കൂനത്തറ കവളപ്പാറ ആരിയങ്കാവ് റോഡില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളില്‍ മരം വീണ് എട്ടുവയസുകാരനുള്‍പ്പെടെ രണ്ട് പേർക്ക്. റോഡിനു സമീപം നിന്നിരുന്ന ഉണങ്ങിയ മരം ഓട്ടോയ്ക്ക് മുകളിലേക്ക് പതിയ്ക്കുകയായിരുന്നു.
ചുഡുവാലത്തൂർ സ്വദേശിയായ സജീഷ് കുമാർ (40), മകൻ ആശീർവാദ് (8) എന്നിവർക്കാണ് പരുക്കേറ്റത്. രണ്ട് പേരും കൂനത്തറയില്‍ നിന്നും ചുടുവാലത്തൂരിലേക്ക് പോകുന്നതിനിടെ കൂനത്തറ ആര്യങ്കാവ് ഗ്രൗണ്ടിന് സമീപത്ത് വച്ച് രാവിലെയാണ് അപകടം ഉണ്ടായത്.ആശീർവാദിന് തലക്കും താടിക്കും പരിക്കേറ്റു.പരിക്കുകള്‍ ഗുരുതരമല്ല.
ഇരുവരെയും വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു റോഡില്‍ നിന്നവർ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.അഗ്നിശമനസേന സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി. ഓട്ടോ പൂർണമായും തകർന്നു.
TAGS :ACCIDENT
SUMMARY : Two injured after tree falls on moving auto
തൃശ്ശൂർ: നടിയെ ആക്രമിച്ച കേസിലെ അതിജീവിതക്കെതിരായ അപവാദ പ്രചരണത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച മറ്റൊരാൾ കൂടി അറസ്റ്റിൽ. സോഷ്യൽ മീഡിയ…
ഡമാസ്‌കസ്: സിറിയയിലെ ഹോംസ് നഗരത്തിലെ പള്ളിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരുക്കേറ്റു. ഹോംസിലെ വാദി അൽ…
ബെംഗളൂരു: ബെംഗളൂരുവിലുള്ള ബന്ധുക്കളെ സന്ദർശിച്ച് മടങ്ങുകയായിരുന്ന മലയാളികുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് വയോധിക മരിച്ചു. പാലക്കാട് പട്ടാമ്പി ആറങ്ങോട്ടുകര സ്വദേശിനിയും…
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മേയറും ബിജെപി നേതാവുമായ വി വി രാജേഷിനെ താൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന…
തിരുവനന്തപുരം: ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് കേരള വാട്ടർ അതോറിറ്റി നൽകുന്ന സൗജന്യകുടിവെള്ള ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ജനുവരി 1 മുതൽ…
ഹൈദരാബാദ്: ഓൺലൈൻ വാതുവയ്പ്പ് ആപ്പിലൂടെ പണം നഷ്ടമായതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. തെലങ്കാന സംഗറെഡ്ഡി ജില്ലയിലെ കണ്ഡുകുർ സ്വദേശി വിക്രം…