ബെംഗളൂരു : പാക് ഭീകരതയ്ക്കതിരെ നടത്തുന്ന പോരാട്ടത്തിന് പിന്തുണ തേടി ലോകരാജ്യങ്ങളിലേക്ക് പോകുന്ന ഏഴ് സർവകക്ഷി പ്രതിനിധി സംഘത്തിലെ 59 അംഗങ്ങളില്‍ കർണാടകയില്‍ നിന്നുള്ള രണ്ട് എംപിമാരും.തേജസ്വി സൂര്യ, ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട. എന്നിവരാണ് സംഘങ്ങളിൽ ഉൾപ്പെട്ടത്.
ബെംഗളൂരു സൗത്ത് മണ്ഡലത്തിന്റെ പ്രതിനിധിയും ബിജെപിയുടെ യുവജനവിഭാഗമായ യുവമോർച്ചയുടെ അഖിലേന്ത്യാ അധ്യക്ഷനുമാണ് തേജസ്വി സൂര്യ. ദക്ഷിണ കന്നഡ ലോക്സഭാമണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയാണ് ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട.
59 അംഗങ്ങളില്‍ 31 പേര് എന്‍ഡിഎ സംഖ്യത്തില്‍ നിന്നും 20 പേര് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുമാണ്. ബിജെപി എംപിമാരായ ബൈജയന്ത് ജയ് പാണ്ഡെ രവിശങ്കര്‍ പ്രസാദും കോണ്‍ഗ്രസ് എംപി ശശി തരൂര്‍, ജെഡിയു നേതാവ് സഞ്ജയ് ഝാ, ശിവസേനയുടെ ശ്രീകാന്ത് ഷിന്‍ഡേ, ഡിഎംകെ എംപി കനിമൊഴി, നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി (ശരദ് പവാര്‍) യില്‍ നിന്നും സുപ്രിയ സുലെ എന്നിവരാണ് സംഘത്തെ നയിക്കുക.
ഏഴ് സംഘങ്ങളായി തിരിഞ്ഞ് ബ്രസല്‍സിലെ യൂറോപ്യന്‍ യൂണിയന് ആസ്ഥാനം ഉള്‍പ്പെടെ 32 രാജ്യങ്ങളിലാണ് ദൗത്യസംഘം സന്ദര്‍ശനം നടത്തുക. മെയ് 23 ന് യാത്ര ആരംഭിക്കുമെന്നുമാണ് സൂചന.
<br>
TAGS : OPERATION SINDOOR
SUMMARY : Two Karnataka MPs among delegations to explain Operation Sindoor to world nations
തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വം ബോർഡിലെ 3 തസ്തികകളിലേയ്ക്കുള്ള പരീക്ഷ ഈ മാസം 10ന് നടക്കും. ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് 2,…
കൊച്ചി: നടിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ശ്വേത മേനോൻ ഹൈക്കോടതിയെ സമീപിച്ചു. കൊച്ചി സെൻട്രല്‍ പോലീസ്…
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും സ്വർണ്ണവില ഉയർന്നു. പവന്റെ വില 75,200 രൂപയായാണ് ഉയർന്നത്.160 രൂപയുടെ വില വർധനവാണ് ഇന്നുണ്ടായത്. ഡോണള്‍ഡ്…
കൊല്ലം: ബസ് സ്റ്റോപ്പിലേക്ക് നിയന്ത്രണം വിട്ട മിനി ലോറി ഇടിച്ചുകയറി രണ്ടുപേർ മരിച്ചു. തിരുവനന്തപുരം ഭാഗത്തുനിന്നും കൊട്ടാരക്കരയിലേക്ക് വരികയായിരുന്ന ലോറി…
ഘാനയിൽ ഹെലികോപ്റ്റർ തകർന്നുവീണു. അപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ പ്രതിരോധ, പരിസ്ഥിതി മന്ത്രിമാർ, നയതന്ത്രജ്ഞർ എന്നിവർ ഉൾപ്പെടെ എട്ട്…
ന്യൂഡൽഹി: അരുന്ധതി റോയ്, എ ജി നൂറാനി അടക്കമുള്ള പ്രമുഖ എഴുത്തുകാരുടെ 25 പുസ്തകങ്ങള്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ നിരോധിച്ചു.…