BENGALURU UPDATES

കോളജ് വിദ്യാർഥിനിയെ ബെംഗളൂരുവിൽ എത്തിച്ച് പീഡിപ്പിച്ചു; 2 അധ്യാപകർ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

ബെംഗളൂരു: മൂഡബിദ്രിയിലെ സ്വകാര്യ കോളജിലെ വിദ്യാർഥിനിയെ ബെംഗളൂരുവിലെത്തിച്ച് പീഡിപ്പിച്ച 3 പേരെ മാറത്തഹള്ളി പോലീസ് അറസ്റ്റ് ചെയ്തു. കോളജിലെ ഫിസിക്സ് അധ്യാപകൻ നരേന്ദ്ര, ബയോളജി അധ്യാപകൻ സന്ദീപ്,  ഇവരുടെ സുഹൃത്തായ അനൂപ് എന്നിവരാണ് പിടിയിലായത്. ഇതേ കോളജിലെ വിദ്യാർഥിനിയെയാണ് മൂവരും പീഡിപ്പിച്ചത്. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ വനിത കമ്മീഷൻ പോലീസിനോടു നിർദേശിക്കുകയായിരുന്നു.

നരേന്ദ്രയാണ് പഠനസഹായിയും നോട്ടുകളും നൽകി വിദ്യാർഥിനിയുമായി സൗഹൃദത്തിലാകുന്നത്. തുടർന്ന് വാട്സാപിൽ ചാറ്റ് ചെയ്ത് അടുപ്പത്തിലായി. പിന്നാലെ ബെംഗളൂരു മാറത്തഹള്ളിയിലെ അനൂപിന്റെ വീട്ടിലേക്കു വിളിച്ചു വരുത്തി. ഇവിടെ വച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയും ഫോട്ടോകളും വിഡിയോകളും പകർത്തുകയും ചെയ്തു.

ദിവസങ്ങൾക്കു ശേഷം മറ്റൊരു അധ്യാപകനായ സന്ദീപ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. എതിർത്തപ്പോൾ നരേന്ദ്രയുമൊത്തുള്ള ഫോട്ടോകളും വിഡിയോകളും തന്റെ പക്കലുണ്ടെന്നും പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇയാളും പെൺകുട്ടിയെ പീഡിപ്പിച്ചു. തുടർന്ന് അനൂപ് പെൺകുട്ടിയെ ബന്ധപ്പെട്ടു. സിസിടിവി ദൃശ്യങ്ങൾ തന്റെ പക്കലുണ്ടെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. തുടർന്ന് ഇയാളും പെൺകുട്ടിയെ പീഡിപ്പിച്ചു.

ഇതോടെ മാനസികമായി തകർന്ന പെൺകുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞു. തുടർന്ന് വനിതാ കമ്മിഷനെ സമീപിച്ചു. കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യാൻ മാറത്തഹള്ളി പോലീസിനു കമ്മിഷൻ നിർദേശം നൽകുകയായിരുന്നു.

SUMMARY: Two lecturers among three arrested for rape of student of Moodabidri college in Bengaluru.

WEB DESK

Recent Posts

നിപാ: സംസ്ഥാനത്ത് 675 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത്‌ നിപാ സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 675 ആയി. പാലക്കാട്‌ നിപാ റിപ്പോർട്ട്‌ ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരാണ്…

5 hours ago

സ്പെയിനില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

സ്പെയിനില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. പുല്ലാട് കുറുങ്ങഴ ഒടിക്കണ്ടത്തില്‍ മാത്യു തോമസ്-അന്നമ്മ ദമ്പതികളുടെ മകനായ മെര്‍വിന്‍ തോമസ് മാത്യുവാണ്…

6 hours ago

ഉല്ലാസയാത്രക്കിടെ ഹൗസ്ബോട്ടില്‍ നിന്നു താഴെവീണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മരിച്ച കേസ്: ബോട്ടുടമ 40.10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

പത്തനംതിട്ട: മതിയായ സുരക്ഷാ സംവിധാനമില്ലാത്തതിനാല്‍ കായലിലെ ഉല്ലാസയാത്രയ്ക്ക് ഉപയോഗിച്ച ഹൗസ്ബോട്ടില്‍ നിന്നു താഴെവീണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മരിച്ച കേസില്‍ ബോട്ടുടമ…

6 hours ago

നിധീഷുമായി ചര്‍ച്ച നടത്തി ഇന്ത്യന്‍ കോണ്‍സുലേറ്റ്; വിപഞ്ചികയുടെ കുഞ്ഞിന്റെ സംസ്‌ക്കാരം മാറ്റിവച്ചു

ഷാർജ: ഭർതൃപീഡനത്തെത്തുടർന്ന് ഒന്നര വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി കൊല്ലം സ്വദേശിനി വിപഞ്ചിക ജീവനൊടുക്കിയ സംഭവത്തിൽ കുഞ്ഞിന്റെ സംസ്കാരം നടത്തുന്നത് മാറ്റിവച്ചു.…

7 hours ago

അടിസ്ഥാന നിരക്ക് 40 രൂപയാക്കണം; ഓട്ടോ നിരക്ക് വർധന അശാസ്ത്രീയമെന്ന് തൊഴിലാളികൾ

ബെംഗളൂരു: നഗരത്തിൽ പുതുക്കിയ ഓട്ടോ നിരക്ക് നിശ്ചയിച്ചത് അശാസ്ത്രീയമെന്ന വിമർശനവുമായി ഓട്ടോ ഡ്രൈവർമാരുടെ സംഘടന. ഓഗസ്റ്റ് 1 മുതൽ അടിസ്ഥാന…

7 hours ago

കർഷക സമരം വിജയിച്ചു: ദേവനഹള്ളി എയ്റോസ്പേസ് പാർക്ക് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിൽ നിന്നു സർക്കാർ പിന്മാറി

ബെംഗളൂരു: കർഷക പ്രതിഷേധങ്ങൾ ശക്തമായതോടെ ദേവനഹള്ളിയിൽ എയ്റോസ്പേസ് പാർക്ക് നിർമിക്കുന്നതിനായി 1777 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള നടപടികളിൽ നിന്നു പിന്മാറുന്നതായി…

7 hours ago