ബെംഗളൂരു : ബന്ദിപ്പുർ, ഗുണ്ടൽപേട്ട് വനമേഖലയുടെ സമീപത്തുള്ള ജനവാസകേന്ദ്രങ്ങളിലിറങ്ങിയ രണ്ട് പുള്ളിപ്പുലികൾ വനംവകുപ്പിന്റെ പിടിയിലായി. ബന്ദിപ്പുരിലെ മദ്ദൂർ വനമേഖലയിലെ ഹൊങ്കഹള്ളി വില്ലേജിൽനിന്ന് നാലുവയസ്സുള്ള ആൺപുലിയും ഗുണ്ടൽപേട്ടിലെ അക്കലപുരയില്‍ മൂന്നുവയസ്സുള്ള ആൺപുലിയുമാണ് കൂട്ടിലകപ്പെട്ടത്.
ഹൊങ്കഹള്ളിയില്‍ കഴിഞ്ഞദിവസം പുലി രണ്ട് പശുക്കളെ ആക്രമിച്ച് കൊന്നിരുന്നു. ഇതേത്തുടർന്നാണ് വനംവകുപ്പ് മേഖലയിൽ കൂടുകൾ സ്ഥാപിച്ചത്. അക്കലപുരയില്‍ കർഷകനായ സതീഷിന്റെ കൃഷിയിടത്തിൽ സ്ഥാപിച്ച കെണിയിലാണ് പുള്ളിപ്പുലി അകത്തായത്. 15 ദിവസം മുമ്പ് ഈ പുള്ളിപ്പുലി പ്രദേശത്ത് എത്തി കന്നുകാലികളെ കൊന്നിരുന്നു, പുലികളെ പിന്നീട് മൂലെഹൊള്ള വനത്തിലേക്ക് വിട്ടതായി ബന്ദിപ്പുർ ഫോറസ്റ്റ് കൺസർവേറ്റീവ് ഓഫീസർ എം. പ്രഭാകരൻ അറിയിച്ചു.
<BR>
TAGS :LEOPARD TRAPPED | MYSURU
SUMMARY : Two leopards caught in human settlements
കല്പറ്റ: മുത്തശ്ശിയുടെ വീട്ടിലേക്ക് പുറപ്പെട്ട ഗോത്ര ബാലികയെ തട്ടിക്കൊണ്ട് പോയി പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതി പിടിയില്‍. സംഭവത്തില്‍ തമിഴ്‌നാട് ദേവര്‍ഷോല…
ബെംഗളൂരു: നമ്മ മെട്രോ പാത തുമക്കൂരുവിലേക്ക് നീട്ടാനുള്ള നടപടിക്രമങ്ങളിലേക്ക് കടന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ (ബിഎംആര്‍സിഎല്‍). 59.6 കിലോമീറ്റർ…
ബെംഗളൂരു: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ ബെംഗളൂരുവിലെ ഐടി കമ്പനിയിൽ ഉയർന്നപദവിയിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥയ്ക്ക് 31.83 കോടി രൂപ നഷ്ടപ്പെട്ടതായി പരാതി.…
ന്യൂഡൽഹി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജയിലിൽ കഴിയുന്ന പ്രതിയും സി.പി.എം കുന്നോത്തുപറമ്പ് മുൻ ലോക്കൽ കമ്മിറ്റിയംഗവുമായ ജ്യോതിബാബുവിന് അടിയന്തരമായി ജാമ്യം അനുവദിക്കാൻ…
ബെംഗളൂരു: കൊപ്പാൾ ജില്ലയിലെ യെലബുറഗയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഹോംഗാർഡായി ജോലിചെയ്യുന്ന യുവതിയെയാണ് പീഡനത്തിന് ഇരയായത്. യുവതിയുടെ പരിചയക്കാരനായ ലക്ഷ്മണ,…
തിരുവനന്തപുരം: പുതുക്കിയ ക്ഷേമ പെന്‍ഷന്‍ വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യും. 2000 രൂപ ക്ഷേമപെൻഷനും 1600 രൂപ കുടിശികയും ചേർത്ത്…