ബെംഗളൂരു: ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി രണ്ട് സ്ഥലങ്ങളുടെ പട്ടിക അന്തിമമാക്കിയതായി വ്യവസായ മന്ത്രി എം. ബി. പാട്ടീൽ പറഞ്ഞു. നെലമംഗലയും കനകപുര റോഡുമാണ് പദ്ധതിക്കായി ഷോർട്ട്‌ലിസ്റ്റ് ചെയ്തിരിക്കുന്നത്. പദ്ധതിക്കായി ഏഴ് സ്ഥലങ്ങളുടെ പട്ടികയാണ് ആദ്യം തയാറാക്കിയത്. തുടർന്ന് നടത്തിയ പഠനത്തിന് പിന്നാലെ പ്രാരംഭ പട്ടിക രണ്ടായി ചുരുങ്ങുകയായിരുന്നു.
ഇത് സംബന്ധിച്ച് വരും ദിവസങ്ങളിൽ വിശദമായ ചർച്ചകൾ മുഖ്യമന്ത്രിയുമായി നടത്തും. മെറിറ്റിൻ്റെ അടിസ്ഥാനത്തിൽ അന്തിമ സ്ഥലം തിരഞ്ഞെടുക്കും. ഇക്കാര്യത്തിൽ രാഷ്ട്രീയപരമായ തീരുമാനം ഉണ്ടാകില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഹൊസൂരിൽ വിമാനത്താവളം നിർമിക്കാനുള്ള പദ്ധതിയുമായി തമിഴ്നാട് സർക്കാർ അതിവേഗത്തിൽ മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് രണ്ടാമത്തെ വിമാനത്താവളത്തിനായുള്ള സ്ഥലത്തിൻ്റെ ചുരുക്കപ്പട്ടിക സംസ്ഥാന സർക്കാർ തയാറാക്കിയത്. ഷോർട്ട്‌ലിസ്റ്റ് ചെയ്ത രണ്ട് സ്ഥലങ്ങളിലും 4,400 ഏക്കർ പദ്ധതിക്കായി കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥലങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ട് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കൈമാറാനാണ് തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി.
TAGS: BENGALURU SECOND AIRPORT
SUMMARY: Two locations finally shortlisted for Second airport in Bengaluru
തിരുവനന്തപുരം: സ്ഥാനാർഥി വാഹനാപകടത്തില്‍ മരിച്ചതിനെ തുടർന്ന് തിരുവനന്തപുരം കോർപറേഷൻ വിഴിഞ്ഞം വാർഡിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ജസ്റ്റിൻ…
ന്യൂഡൽഹി: ഇന്ത്യയിലെ ഓരോ പൗരൻമാരുടെയും ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖകളിലൊന്നാണ് ആധാർ കാർഡ്. 12 അക്ക സവിശേഷ തിരിച്ചറിയല്‍ നമ്പർ…
കോട്ടയം: ഈരാറ്റുപേട്ടയില്‍ തടവിനാല്‍ വീട്ടില്‍ ലോറൻസിനെ (56) വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വീടിന് സമീപത്തെ പറമ്പിലാണ് ഇദ്ദേഹത്തെ മരിച്ച…
തിരുവനന്തപുരം: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച നടക്കും. രാവിലെ 7 ന് തുടങ്ങും. വൈകുന്നേരം 6…
തിരുവനന്തപുരം: ഐഎഫ്എഫ്കെയിലേക്കുള്ള സിനിമ സെലക്ഷൻ നടപടികൾക്കിടെ പ്രമുഖ സംവിധായകൻ അപമര്യാദയായി പെരുമാറിയെന്ന് ചലച്ചിത്ര പ്രവർത്തകയുടെ പരാതി. ജൂറി അംഗമായ ചലച്ചിത്ര…
ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ മൈസൂരു കരയോഗത്തിന്റെ കുടുംബസംഗമം കരയോഗം അംഗങ്ങളുടെ കലാപരിപാടികൾ സാംസ്‌കാരിക സമ്മേളനം എന്നിവയോടുകൂടി നടന്നു.…